Sunday, March 27, 2011

മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയുക്തയും?


പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ലകഥാപാത്രങ്ങളെ സമ്മാനിച്ച നായികമാരാണ് മഞ്ജുവാര്യയും സംയുക്തവര്‍മ്മയും. മികച്ച അഭിനേത്രികളെന്ന പേരെടുത്ത ഇരുവരും വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുകയായിരുന്നു.


പക്ഷേ ഇക്കാലത്തിനിടെ പലപ്പോഴായി മഞ്ചു വാര്യര്‍ വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേവരെ അതു സംഭവിച്ചിട്ടില്ല. സംയുക്തയാണെങ്കില്‍ ചില പരസ്യചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നുണ്ട്. രണ്ടുപേരും വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല.

ഈ ആഗ്രഹം പോലെ രണ്ടുപേരും വീണ്ടും വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ നായികമാരായി രണ്ടുപേരും ഒരു ചിത്രത്തിലൂടെ തന്നെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവും സംയുക്തയും അഭിനയിക്കുന്നതെന്നാണ് സൂചന.

മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഇവര്‍ രണ്ടുപേരും ഇതേവരെ മമ്മൂട്ടിയുടെ നായികമാരിയിട്ടില്ല. ഇതിലുള്ള നിരാശ അഭിനയിക്കുന്ന കാലത്ത് രണ്ടുപേരും പറയുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിലും രണ്ടുപേര്‍ക്കും ഒന്നിച്ച് ആ അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.

രണ്ടുപേരെയും വീണ്ടും അഭിനയിപ്പിക്കാന്‍ മമ്മൂട്ടിത്‌ന്നെയാണ് മുന്‍കയ്യെടുത്തതെന്നാണ് സൂചന. ദീലിപുമായും ബിജു മേനോനുമായും മമ്മൂട്ടി ഇക്കാര്യം സംസാരിച്ചുവെന്നും അവര്‍ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദിലീപും ബിജും അഭിനയിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.

ഇപ്പോള്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വച്ച് ഒരുക്കുന്ന കസിന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ മമ്മൂട്ടി-മഞ്ജു-സംയുക്ത ചിത്രത്തിന്റെ ജോലി ലാല്‍ ജോസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment