Monday, March 28, 2011

കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ ചിത്രീകരണം തുടങ്ങുന്നു !

ഒടുവില്‍ തേവള്ളിപറമ്പില്‍ ജോസഫ്‌ അലക്സും ഐ എ എസ്സും ഭരത് ചന്ദ്രന്‍ ഐ പി എസ്സും ഒരുമിക്കാന്‍ തീരുമാനിച്ചു .അതെ, ഒടുവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍' എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും സമ്മതിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്‌ .ഏപ്രില്‍ 25ന് ആരംഭിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ന്യൂഡല്‍ഹി, ഹൈദരാബാദ് ,കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും .ഈയിടെ ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുരേഷ്ഗോപി ,സംവിധായകന്‍ ഷാജി കൈലാസ്, രണ്‍ജിപണിക്കര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ് എന്നിവര്‍ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു .മമ്മൂട്ടിയും സുരേഷ്ഗോപിയും കുറേ നാളുകളായി ശീത സമരത്തിലായിരുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന ഈ കൂടിക്കാഴ്ചയില്‍ ഇരുവരും കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവത്രേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന് . ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ (1994 )എന്ന ചിത്രത്തിലെ നായകനായ ഭരത് ചന്ദ്രനും ,ദി കിംഗ്‌ ( 2005) എന്ന ചിത്രത്തിലെ നായകനായ തേവള്ളിപറമ്പില്‍ ജോസഫ്‌ അലക്സും ആണ് കിംഗ്‌ ആന്‍ഡ്‌ കമ്മീഷണറിലെ നായകന്മാര്‍ .ഷാജി കൈലാസ് സംവിധാനം ചെയ്ത് ഈയിടെ റിലീസ് ആയ ആഗസ്റ്റ് 15‌ വന്‍ പരാജയമായതോടെ 'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍' എന്ന ചിത്രത്തിന്‍റെ വിജയം ഈ സംവിധായകനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായ ഒന്നാണ് .അതിന് വേണ്ടി 'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍' റിലീസ് ആവും വരെ നമ്മുക്ക് കാത്തിരിക്കാം

No comments:

Post a Comment