Monday, March 28, 2011
കിംഗ് ആന്‍ഡ് കമ്മീഷണര്‍ ചിത്രീകരണം തുടങ്ങുന്നു !
ഒടുവില്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ഐ എ എസ്സും ഭരത് ചന്ദ്രന്‍ ഐ പി എസ്സും ഒരുമിക്കാന്‍ തീരുമാനിച്ചു .അതെ, ഒടുവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കിംഗ് ആന്‍ഡ് കമ്മീഷണര്‍' എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും സമ്മതിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട് .ഏപ്രില്‍ 25ന് ആരംഭിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ന്യൂഡല്‍ഹി, ഹൈദരാബാദ് ,കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും .ഈയിടെ ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുരേഷ്ഗോപി ,സംവിധായകന്‍ ഷാജി കൈലാസ്, രണ്‍ജിപണിക്കര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ് എന്നിവര്‍ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു .മമ്മൂട്ടിയും സുരേഷ്ഗോപിയും കുറേ നാളുകളായി ശീത സമരത്തിലായിരുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന ഈ കൂടിക്കാഴ്ചയില്‍ ഇരുവരും കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവത്രേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന് . ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ (1994 )എന്ന ചിത്രത്തിലെ നായകനായ ഭരത് ചന്ദ്രനും ,ദി കിംഗ് ( 2005) എന്ന ചിത്രത്തിലെ നായകനായ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ആണ് കിംഗ് ആന്‍ഡ് കമ്മീഷണറിലെ നായകന്മാര്‍ .ഷാജി കൈലാസ് സംവിധാനം ചെയ്ത് ഈയിടെ റിലീസ് ആയ ആഗസ്റ്റ് 15 വന്‍ പരാജയമായതോടെ 'കിംഗ് ആന്‍ഡ് കമ്മീഷണര്‍' എന്ന ചിത്രത്തിന്‍റെ വിജയം ഈ സംവിധായകനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായ ഒന്നാണ് .അതിന് വേണ്ടി 'കിംഗ് ആന്‍ഡ് കമ്മീഷണര്‍' റിലീസ് ആവും വരെ നമ്മുക്ക് കാത്തിരിക്കാം
Sunday, March 27, 2011
ആരു ജയിക്കും? മമ്മൂട്ടി പറയുന്നു
.വെറുമൊരു നടന്‍ മാത്രമല്ല മമ്മൂട്ടി, സമൂഹത്തില്‍ സജീവമായി ഇടപെടുകയും ചുറ്റുപാടുമുള്ള സംഭവങ്ങള്‍ നിരീക്ഷിയ്ക്കുകയും അതില്‍ സ്വന്തമായി അഭിപ്രായം സ്വരൂപിയ്ക്കുകയും ചെയ്യുന്ന സിനിമാരംഗത്തെ ചുരുക്കം ചിലരില്‍ ഒരാള്‍.
ഏറെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നറിഞ്ഞും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ സാരഥ്യം വഹിയ്ക്കാന്‍ മമ്മൂട്ടിയെ പോലുള്ള ഒരു സൂപ്പര്‍താരം തയാറായത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. നടന്റെ രാഷ്ട്രീയചായ്‌വാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് പലരും പറഞ്ഞെങ്കിലും ഒരു നടന് ലഭിച്ച അംഗീകാരമായാണ് മമ്മൂട്ടി ഇതിനെ കണ്ടത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വവും ചൂടുള്ള ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും നടന്‍ അകലം പാലിക്കുന്നു.
ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചും മമ്മൂട്ടി പറയുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യസാധ്യതയാണെന്നാണ് നടന്റെ പ്രവചനം. സമീപകാലസംഭവങ്ങള്‍ എല്ലാം പ്രവചനാതീതമാക്കിയെന്നും ഹൈദരാബാദില്‍ ഷൂട്ടിങ് തുടരുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ലൊക്കേഷനിലിരുന്ന് മമ്മൂട്ടി പറയുന്നു.
തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പില്‍ ജനത്തെ സ്വാധീനിയ്ക്കുന്നത്. കേരളത്തിലും ഇപ്പോള്‍ അതാണ് സംഭവിയ്ക്കുന്നത്. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയിലും വളരെ ചുരുക്കമായേ മമ്മൂട്ടിയും ഭാര്യ സുലുവും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടുള്ളൂ

മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയുക്തയും?
പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ലകഥാപാത്രങ്ങളെ സമ്മാനിച്ച നായികമാരാണ് മഞ്ജുവാര്യയും സംയുക്തവര്‍മ്മയും. മികച്ച അഭിനേത്രികളെന്ന പേരെടുത്ത ഇരുവരും വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുകയായിരുന്നു.
പക്ഷേ ഇക്കാലത്തിനിടെ പലപ്പോഴായി മഞ്ചു വാര്യര്‍ വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേവരെ അതു സംഭവിച്ചിട്ടില്ല. സംയുക്തയാണെങ്കില്‍ ചില പരസ്യചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നുണ്ട്. രണ്ടുപേരും വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല.
ഈ ആഗ്രഹം പോലെ രണ്ടുപേരും വീണ്ടും വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ നായികമാരായി രണ്ടുപേരും ഒരു ചിത്രത്തിലൂടെ തന്നെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവും സംയുക്തയും അഭിനയിക്കുന്നതെന്നാണ് സൂചന.
മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഇവര്‍ രണ്ടുപേരും ഇതേവരെ മമ്മൂട്ടിയുടെ നായികമാരിയിട്ടില്ല. ഇതിലുള്ള നിരാശ അഭിനയിക്കുന്ന കാലത്ത് രണ്ടുപേരും പറയുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിലും രണ്ടുപേര്‍ക്കും ഒന്നിച്ച് ആ അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.
രണ്ടുപേരെയും വീണ്ടും അഭിനയിപ്പിക്കാന്‍ മമ്മൂട്ടിത്‌ന്നെയാണ് മുന്‍കയ്യെടുത്തതെന്നാണ് സൂചന. ദീലിപുമായും ബിജു മേനോനുമായും മമ്മൂട്ടി ഇക്കാര്യം സംസാരിച്ചുവെന്നും അവര്‍ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദിലീപും ബിജും അഭിനയിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വച്ച് ഒരുക്കുന്ന കസിന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ മമ്മൂട്ടി-മഞ്ജു-സംയുക്ത ചിത്രത്തിന്റെ ജോലി ലാല്‍ ജോസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
'ബെസ്റ്റ് ആക്ടര്‍' ടീം വീണ്ടും, മമ്മൂട്ടിക്ക് വ്യത്യസ്ത വേഷം
നല്ല കഥയാണെങ്കില്‍ ഡേറ്റ് നല്‍കും. നല്ല കഥകള്‍ പറയുമെങ്കില്‍ ആര്‍ക്കും സ്വാഗതം. ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രീതിയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവാവിനെ സംവിധായകനാക്കി മാറ്റിയതും മമ്മൂട്ടിയുടെ ഈ സമീപനം തന്നെ. മാര്‍ട്ടിന്‍ പറഞ്ഞ ‘ബെസ്റ്റ് ആക്ടര്‍’ എന്ന കഥ മമ്മൂട്ടിക്ക് ഇഷ്ടമായതും ആ സിനിമ വന്‍ ഹിറ്റായതും ചരിത്രം.
ഇപ്പോഴിതാ, മാര്‍ട്ടിന്‍ പ്രക്കാട്ടിന് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കിയിരിക്കുന്നു. പുതുമയുള്ള ഒരു കഥയുമായി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ കാണാന്‍ മാര്‍ട്ടിന്‍ എത്തിയത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി മാര്‍ട്ടിന് കൈകൊടുത്തു. തിരക്കഥയെഴുതി പൂര്‍ത്തിക്കാനുള്ള ഗ്രീന്‍ സിഗ്നല്‍!
മാര്‍ട്ടിന്‍ ഇപ്പോള്‍ തന്‍റെ പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ രചനയിലാണ്. കോമഡിയും ആക്ഷനുമെല്ലാമുള്ള ഒരു കുടുംബകഥയാണ് രണ്ടാമത്തെ ചിത്രത്തിലും മാര്‍ട്ടിന്‍ പരീക്ഷിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക.
Wednesday, March 23, 2011
മഞ്ഞുരുകുന്നു, മമ്മൂട്ടിയെ കാണാന്‍ സുരേഷ്ഗോപിയെത്തി
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മിലുള്ള ശീതസമരം അവസാനിച്ചതായി സൂചന. മമ്മൂട്ടിയുടെ വീട്ടില്‍ സുരേഷ്ഗോപി സന്ദര്‍ശനം നടത്തി. മണിക്കൂറുകളോളം ഇവര്‍ തമ്മില്‍ സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി അറിയുന്നു. എന്നാല്‍ ഷാജി കൈലാസ് ഇരുവരെയും നായകന്‍മാരാക്കി ചെയ്യാനിരുന്ന ‘കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.
ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ആന്‍റോ ജോസഫ് എന്നിവര്‍ക്കൊപ്പkമാണ് സുരേഷ്ഗോപി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ്ഗോപിയെ ആലിംഗനം ചെയ്താണ് മമ്മൂട്ടി സ്വീകരിച്ചത്. തന്‍റെ ഹോം തിയേറ്ററില്‍ ‘അവതാര്‍’ എന്ന സിനിമ മമ്മൂട്ടി സുരേഷ്ഗോപിക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു. ശേഷം ഇരുവരും ചര്‍ച്ചകളിലേക്ക് കടന്നു.
ദ കിംഗ്, കമ്മീഷണര്‍ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന കിംഗ് ആന്‍റ് ദ കമ്മീഷണര്‍ എന്ന സിനിമയെക്കുറിച്ച് എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു എന്നാണറിയുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന് അറിവായിട്ടില്ല. മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം മൂലം കിംഗ് ആന്‍റ് ദ കമ്മീഷണര്‍ ഉപേക്ഷിക്കാന്‍ ഷാജി കൈലാസ് തീരുമാനിച്ചതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സിനിമയ്ക്ക് പകരം മമ്മൂട്ടിയെ നായകനാക്കി കിംഗിന്‍റെ രണ്ടാംഭാഗം ഒരുക്കാന്‍ ഷാജി തീരുമാനിച്ചതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ഇപ്പോള്‍ നടത്തിയ ചര്‍ച്ചയുടെ അന്തിമഫലം എന്തെന്ന് വ്യക്തമല്ല. അതേസമയം മറ്റു ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന ‘കിംഗ് ആന്‍റ് ദ കമ്മീഷണര്‍’ നടന്നാല്‍ അതിന്‍റെ ഭൂരിഭാഗം ഷൂട്ടിംഗും ഡല്‍ഹിയിലായിരിക്കും എന്നാണ്. മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ലൊക്കേഷനായിരിക്കും. ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി പത്തുകിലോ ഭാരം കുറയ്ക്കാനും മുടി നീട്ടിവളര്‍ത്താനും തീരുമാനിച്ചതായും അറിയുന്നു.

Saturday, March 12, 2011
Friday, March 11, 2011
Monday, March 7, 2011
മമ്മൂട്ടി ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?
സഹായം ചോദിക്കുന്നത് മമ്മൂട്ടിയാണ്, അതും ജീവകാരുണ്യപ്രവര്‍ത്തനത്തിന്. കോട്ടയത്തെ പുതുപ്പള്ളി കുഴിയിടത്തറ കുടുംബാംഗവും അബുദാബി ഷെര്‍വുഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉടമയുമായ സുശീല ജോര്‍ജ്ജ് പിന്നെയൊന്നും ആലോചിച്ചില്ല. നിര്‍ധനരായ കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് താന്‍ ഒരു കോടി രൂപാ ധനസഹായം തരാമെന്ന് ട്വിറ്ററിലൂടെ സുശീല ജോര്‍ജ്ജ് ലോകത്തെ അറിയിച്ചു. സ്കൂള്‍ മാനേജര്‍ നെബു മാത്യു ഈ ധനസഹായത്തിന്റെ ആദ്യ ഗഡു കോട്ടയത്തുവച്ച് മമ്മൂട്ടിക്ക് കൈമാറുകയും ചെയ്തു.
നിര്‍ദ്ധനരും 12 വയസ്സില്‍ താഴെയുള്ളവരുമായ ഹൃദ്രോഗികള്‍ക്ക് സൗജന്യമായി ഹൃദയശസ്‌ത്രക്രിയ നടത്താന്‍ മുന്‍കൈ എടുക്കുന്ന ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷ’ന്റെ മുഖ്യ രക്ഷാധികാരിയാണ് മമ്മൂട്ടി. ഈ സംഘടനയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയത്. സഹായാഭ്യര്‍ഥന നടത്തി ഒരാഴ്ചക്കുളളില്‍ എത്തിയത് ഒരു കോടിയുടെ സഹായം. ചെറുതും വലുതുമായി പലയാളുകളും സംഘടനയ്ക്ക് സംഭാവന നല്‍കി. അതില്‍ ഏറ്റവുമധികം തുക നല്‍കിയിരിക്കുന്നത് സുശീല ജോര്‍ജ്ജാണ്.
ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരിക്കുന്ന സുശീല ജോര്‍ജ്ജ് ആദ്യഗഡുവായി നല്‍കിയിരിക്കുന്നത് ഇരുപത് ലക്ഷമാണ്. 'ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കോട്ടയം നട്ടാശേരി എസ്‌എച്ച് സ്കൂളില്‍ വച്ച് ഞായറാഴ്ചയാണ് ഈ തുക മമ്മൂട്ടിക്ക് കൈമാറിയത്. ‘നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നെ പൂര്‍ണ്ണമായി വിശ്വസിക്കാം. നിങ്ങള്‍ നല്‍കുന്ന ഒരു നാണയത്തുട്ടുപോലും ചോര്‍ന്നു പോവില്ല’ എന്നാണ് സഹായം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് പളളിക്കത്തോട്, നോബി ഫിലിപ്പ് പാടാച്ചിറ, ചലച്ചിത്ര താരം സിദ്ദിഖ്, സംവിധായകന്‍ ബാബു ജനാര്‍ദനന്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ രോഗബാധിതരായ 60 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.
Sunday, March 6, 2011
Suryathejus- A huge hit
Amma's stage show Suryathejus held at Kozhikode on Thursday was a grand success.
The show which was postponed twice has made it at last. The show proved that the two M's are still the strong pillars of Malayalam film industry.
Mammootty was the compere for the evening and he did his job with utmost perfection.
Actually, Mammootty was doing a double role. He hosted the show somewhat like a dialogue between the character he played in Rajamanickyam and himself.
Mohanlal was unsurpassed in his dance steps. Lal danced to the medley of songs from his own films. Bhavana appeared with him in the peppy number Ootty Pattanam from Kilukkam while Samvruta joined him for the song Manam Thelinje ninnal from Thenmavin Kombathu.
Sandhya, Padmapriya,Meera Naandan and Jyothirmayi were also his dancing partners. The crowd was in full admiration for Lal's versatility as a dancer.
While both M's stole the show Kalabhavan Mani and Suraj also got wide applause for their comedy items.
They entertained the huge crowd with their comedy numbers. The show directed by Lal was a huge success. Suryathejus will be telecast on Surya TV on Vishu day (April 15).
Wednesday, March 2, 2011
മാടമ്പിയേക്കാള്‍ ലാഭം നേടിയത് പ്രമാണി!
2008ലെ മെഗാഹിറ്റ് സിനിമയായിരുന്നു മാടമ്പി. ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍റെ ഏറ്റവും വലിയ ഹിറ്റ്. മോഹന്‍ലാലിന്‍റെ ഗോപാലകൃഷ്ണപിള്ള എന്ന പലിശക്കാരനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സിനിമയുടെ തന്നെ ചുവടുപിടിച്ചാണ് ബി ഉണ്ണികൃഷ്ണന്‍ ‘പ്രമാണി’ എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തത്. മാടമ്പിയുടെ മറ്റൊരു പതിപ്പായിരുന്നു പ്രമാണി. അതുകൊണ്ടുതന്നെ പ്രമാണി ബോക്സോഫീസില്‍ ചലനം സൃഷ്ടിച്ചില്ല.
എന്നാല്‍ ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് മാടമ്പിയേക്കാള്‍ ലാഭം നേടിയ ചിത്രമാണ് പ്രമാണി എന്നാണ്. ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ പ്രമാണിയാണ് കൂടുതല്‍ ലാഭം നേടിയ ചിത്രം എന്ന് സമര്‍ത്ഥിക്കുന്നത്.
“എന്‍റെ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരുത്തിയിട്ടില്ല. ബോക്സോഫീസില്‍ മോശമായ എന്‍റെ സിനിമകള്‍ പോലും പ്രൊഡ്യൂസര്‍ക്ക് പണം കിട്ടിയവയാണ്. പ്രമാണി എന്ന ചിത്രത്തിന് മാടമ്പി എന്ന സിനിമയെക്കാള്‍ കൂടുതല്‍ പണം ലഭിച്ചിട്ടുണ്ട്” - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.
സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, അവിരാമം(കേരളാ കഫേയിലെ ഒരു ചിത്രം), ദ് ത്രില്ലര്‍ എന്നിവയാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അവസാനം പുറത്തിറങ്ങിയ ദ് ത്രില്ലര്‍ പ്രമാദമായ പോള്‍ വധക്കേസിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല.
“എന്‍റെ സിനിമകളില്‍ ഏറ്റവും നല്ല ടേക്കിംഗ്സ് ഉള്ള ചിത്രമായിരുന്നു ദ് ത്രില്ലര്‍. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്. ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ ജോഷി സാര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. എല്ലാ സിനിമയും ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. എന്നാല്‍ പ്രമേയപരമായി കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.” - ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.
Tuesday, March 1, 2011
ആഗസ്റ്റ് 15 മാര്‍ച്ച് 25ന് എത്തും
ക്രിസ്മസ് റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും എന്നും കരുതിയ ആഗസ്റ്റ് 15 പ്രദര്‍ശനത്തിന് എത്തുന്നു .ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം മാര്‍ച്ച് 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും .സിബി മലയില്‍ സംവിധനം ചെയ്യ്ത ആഗസ്റ്റ് 1എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആഗസ്റ്റ് 15.മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ നൂറിലധികം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
Subscribe to:
Posts (Atom)