Thursday, May 26, 2011

Mammootty's King 2 to start rolling soon


Mammootty's long pending King 2 is starting by the end of the month.

The megastar who is holidaying abroad is expected to be back this week.

King 2 has Mammootty in the lead and is a sequel to the star's The King (1995).

The megastar will once again appear as Joseph Alex, the district collector with in the scripts written by Renji Panikkar and directed by Shaji Kailas.

Mammootty has given continuous dates for the shoot of King 2, which is likely to be the star's Onam 2011 release

Thursday, May 12, 2011

1993 Bombay March 12 gets ready


1993 Bombay March 12 is Mammootty's new film directed by debutant Babu Janardhanan who has scripted sensible films such as Achanurangatha Veedu, Vaasthavam and Thalappavu among others

It is an emotion-filled family drama with suspense, which unfolds in the aftermath of the Mumbai bomb blasts of 1993, says the director.

He also adds that it was Mammootty who gave him the courage to take up direction.

"The storyline is rather complex, one with several layers of intrigue, and it should be a thrilling experience for viewers. It narrates the tale of Sanathana Bhat(Mammootty), a Hindu priest, and Abida (Roma), a young Muslim woman from a village in Kerala, who have premonitions about the bomb blasts, which change the course of their lives forever", says Babu.

Vipin Mohan is the cameraman. Lyrics by Rafeeq Ahmed have been tuned by Afsal Yusuf. 1993 Bombay March 12 is being produced by Haneef Mohammed under the banner of Red Rose Creations.

Sunday, April 24, 2011

മമ്മൂട്ടി-ലാല്‍ ടീമിന്റെ കോട്ടയം ബ്രദേഴ്‌സ്


മോഹന്‍ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിനോട് മറുപടി പറയാന്‍ മമ്മൂട്ടിയുടെ കോട്ടയം ബ്രദേഴ്‌സ് വരുന്നു. നടനും സംവിധായകനുമായ ലാല്‍ ആണ് മമ്മൂട്ടിയെ നായകനാക്കി കോട്ടയം ബ്രദേഴ്‌സ് എന്ന ചിത്രമെടുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ നടന്മാരും അണിനിക്കുമെന്നാണ് സൂചന.

ലാല്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ആദ്യ സൂപ്പര്‍താരചിത്രമായിരിക്കും കോട്ടയം ബ്രദേഴ്‌സ്. ലാല്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച് ലാല്‍ റിലീസ് വിതരണത്തിനെത്തിക്കുന്ന ഈ സിനിമ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

ഹിറ്റ്‌ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍വാവ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

പുതുമുഖങ്ങളെ വച്ച് ലാല്‍ തയ്യാറാക്കിയ ടൂര്‍ണമെന്റ് എന്ന ചിത്രം പരാജയമായിരുന്നു.
വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്റും ആയിരുന്നെങ്കിലും ടൂര്‍ണമെന്റ് പരാജയപ്പെടാന്‍ കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു.

തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്. അതുകൊണ്ടുതന്നെ കോട്ടയം ബ്രദേഴ്‌സിന് ഏറെ സമയമെടുത്താണ് തിരക്കഥ തയ്യാറാക്കുന്നത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്‍ ടു ഹരിഹര്‍ നഗര്‍ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രത്തിലൂടെ ലാല്‍ ആദ്യ വിജയം ആവര്‍ത്തിച്ചു.

Tuesday, April 19, 2011

മമ്മൂട്ടി ഇനി ചിരിയുടെ വ്യാപാരി!


ഷാഫി മലയാളസിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധായകനാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്നയാള്‍. മലയാളികള്‍ക്ക് അടിയും വെട്ടും കുത്തുമൊന്നുമല്ല, നല്ല നര്‍മ്മത്തില്‍ പൊതിഞ്ഞ ചെറിയ സബ്ജക്ടുകളോടാണ് താല്‍പ്പര്യമെന്ന് മനസിലാക്കിയ ഷാഫി തന്‍റെ ചിത്രങ്ങള്‍ ആ രീതിയില്‍ ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. ഷാഫിയുടെ മനസറിയുന്ന തിരക്കഥാകൃത്തുക്കളും എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. ബെന്നി പി നായരമ്പലം, സച്ചി - സേതു തുടങ്ങിയവര്‍. ഇപ്പോഴിതാ, ആദ്യമായി ജയിംസ് ആല്‍ബര്‍ട്ട് എന്ന സൂപ്പര്‍ തിരക്കഥാകൃത്തിനൊപ്പം ചേരുകയാണ് ഷാഫി.

ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകള്‍ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് എഴുതുന്ന തിരക്കഥയാണ് ‘വെനീസിലെ വ്യാപാരി’. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നീ വന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടി - ഷാഫി ടീം ഒന്നിക്കുകയാണ് വെനീസിലെ വ്യാപാരിയിലൂടെ.

കിഴക്കിന്‍റെ വെനീസായ ആലപ്പുഴയിലെ ഒരു വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ആദിമധ്യാന്തം ചിരിച്ചുമറിയാനുള്ള എല്ലാ വകുപ്പുകളും ഷാഫി ഈ സിനിമയില്‍ ഒരുക്കുന്നുണ്ട്. മാത്രമല്ല, ഹൃദയസ്പര്‍ശിയായ ഒരു കഥയും ഈ സിനിമയ്ക്കുണ്ടെന്ന് ഷാഫി പറയുന്നു.

മുരളി ഫിലിംസ് നിര്‍മ്മിക്കുന്ന വെനീസിലെ വ്യാപാരിയിലെ നായികയെ തീരുമാനിച്ചിട്ടില്ല. ജൂലൈയില്‍ ചിത്രീകരണം തുടങ്ങി ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രശസ്ത ചിത്രങ്ങളായ മഴയെത്തും മുമ്പേ, അഴകിയ രാവണന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് മുരളി ഫിലിംസാണ്

Monday, March 28, 2011

കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ ചിത്രീകരണം തുടങ്ങുന്നു !

ഒടുവില്‍ തേവള്ളിപറമ്പില്‍ ജോസഫ്‌ അലക്സും ഐ എ എസ്സും ഭരത് ചന്ദ്രന്‍ ഐ പി എസ്സും ഒരുമിക്കാന്‍ തീരുമാനിച്ചു .അതെ, ഒടുവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍' എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും സമ്മതിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്‌ .ഏപ്രില്‍ 25ന് ആരംഭിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ന്യൂഡല്‍ഹി, ഹൈദരാബാദ് ,കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും .ഈയിടെ ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുരേഷ്ഗോപി ,സംവിധായകന്‍ ഷാജി കൈലാസ്, രണ്‍ജിപണിക്കര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ് എന്നിവര്‍ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു .മമ്മൂട്ടിയും സുരേഷ്ഗോപിയും കുറേ നാളുകളായി ശീത സമരത്തിലായിരുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന ഈ കൂടിക്കാഴ്ചയില്‍ ഇരുവരും കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവത്രേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന് . ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ (1994 )എന്ന ചിത്രത്തിലെ നായകനായ ഭരത് ചന്ദ്രനും ,ദി കിംഗ്‌ ( 2005) എന്ന ചിത്രത്തിലെ നായകനായ തേവള്ളിപറമ്പില്‍ ജോസഫ്‌ അലക്സും ആണ് കിംഗ്‌ ആന്‍ഡ്‌ കമ്മീഷണറിലെ നായകന്മാര്‍ .ഷാജി കൈലാസ് സംവിധാനം ചെയ്ത് ഈയിടെ റിലീസ് ആയ ആഗസ്റ്റ് 15‌ വന്‍ പരാജയമായതോടെ 'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍' എന്ന ചിത്രത്തിന്‍റെ വിജയം ഈ സംവിധായകനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായ ഒന്നാണ് .അതിന് വേണ്ടി 'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍' റിലീസ് ആവും വരെ നമ്മുക്ക് കാത്തിരിക്കാം

Sunday, March 27, 2011

ആരു ജയിക്കും? മമ്മൂട്ടി പറയുന്നു

.
വെറുമൊരു നടന്‍ മാത്രമല്ല മമ്മൂട്ടി, സമൂഹത്തില്‍ സജീവമായി ഇടപെടുകയും ചുറ്റുപാടുമുള്ള സംഭവങ്ങള്‍ നിരീക്ഷിയ്ക്കുകയും അതില്‍ സ്വന്തമായി അഭിപ്രായം സ്വരൂപിയ്ക്കുകയും ചെയ്യുന്ന സിനിമാരംഗത്തെ ചുരുക്കം ചിലരില്‍ ഒരാള്‍.


ഏറെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നറിഞ്ഞും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ സാരഥ്യം വഹിയ്ക്കാന്‍ മമ്മൂട്ടിയെ പോലുള്ള ഒരു സൂപ്പര്‍താരം തയാറായത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. നടന്റെ രാഷ്ട്രീയചായ്‌വാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് പലരും പറഞ്ഞെങ്കിലും ഒരു നടന് ലഭിച്ച അംഗീകാരമായാണ് മമ്മൂട്ടി ഇതിനെ കണ്ടത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വവും ചൂടുള്ള ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും നടന്‍ അകലം പാലിക്കുന്നു.

ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചും മമ്മൂട്ടി പറയുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യസാധ്യതയാണെന്നാണ് നടന്റെ പ്രവചനം. സമീപകാലസംഭവങ്ങള്‍ എല്ലാം പ്രവചനാതീതമാക്കിയെന്നും ഹൈദരാബാദില്‍ ഷൂട്ടിങ് തുടരുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ലൊക്കേഷനിലിരുന്ന് മമ്മൂട്ടി പറയുന്നു.


തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പില്‍ ജനത്തെ സ്വാധീനിയ്ക്കുന്നത്. കേരളത്തിലും ഇപ്പോള്‍ അതാണ് സംഭവിയ്ക്കുന്നത്. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയിലും വളരെ ചുരുക്കമായേ മമ്മൂട്ടിയും ഭാര്യ സുലുവും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടുള്ളൂ

മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയുക്തയും?


പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ലകഥാപാത്രങ്ങളെ സമ്മാനിച്ച നായികമാരാണ് മഞ്ജുവാര്യയും സംയുക്തവര്‍മ്മയും. മികച്ച അഭിനേത്രികളെന്ന പേരെടുത്ത ഇരുവരും വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുകയായിരുന്നു.


പക്ഷേ ഇക്കാലത്തിനിടെ പലപ്പോഴായി മഞ്ചു വാര്യര്‍ വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേവരെ അതു സംഭവിച്ചിട്ടില്ല. സംയുക്തയാണെങ്കില്‍ ചില പരസ്യചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നുണ്ട്. രണ്ടുപേരും വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല.

ഈ ആഗ്രഹം പോലെ രണ്ടുപേരും വീണ്ടും വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ നായികമാരായി രണ്ടുപേരും ഒരു ചിത്രത്തിലൂടെ തന്നെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവും സംയുക്തയും അഭിനയിക്കുന്നതെന്നാണ് സൂചന.

മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഇവര്‍ രണ്ടുപേരും ഇതേവരെ മമ്മൂട്ടിയുടെ നായികമാരിയിട്ടില്ല. ഇതിലുള്ള നിരാശ അഭിനയിക്കുന്ന കാലത്ത് രണ്ടുപേരും പറയുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിലും രണ്ടുപേര്‍ക്കും ഒന്നിച്ച് ആ അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.

രണ്ടുപേരെയും വീണ്ടും അഭിനയിപ്പിക്കാന്‍ മമ്മൂട്ടിത്‌ന്നെയാണ് മുന്‍കയ്യെടുത്തതെന്നാണ് സൂചന. ദീലിപുമായും ബിജു മേനോനുമായും മമ്മൂട്ടി ഇക്കാര്യം സംസാരിച്ചുവെന്നും അവര്‍ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദിലീപും ബിജും അഭിനയിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.

ഇപ്പോള്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വച്ച് ഒരുക്കുന്ന കസിന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ മമ്മൂട്ടി-മഞ്ജു-സംയുക്ത ചിത്രത്തിന്റെ ജോലി ലാല്‍ ജോസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.