Sunday, April 24, 2011

മമ്മൂട്ടി-ലാല്‍ ടീമിന്റെ കോട്ടയം ബ്രദേഴ്‌സ്


മോഹന്‍ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിനോട് മറുപടി പറയാന്‍ മമ്മൂട്ടിയുടെ കോട്ടയം ബ്രദേഴ്‌സ് വരുന്നു. നടനും സംവിധായകനുമായ ലാല്‍ ആണ് മമ്മൂട്ടിയെ നായകനാക്കി കോട്ടയം ബ്രദേഴ്‌സ് എന്ന ചിത്രമെടുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ നടന്മാരും അണിനിക്കുമെന്നാണ് സൂചന.

ലാല്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ആദ്യ സൂപ്പര്‍താരചിത്രമായിരിക്കും കോട്ടയം ബ്രദേഴ്‌സ്. ലാല്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച് ലാല്‍ റിലീസ് വിതരണത്തിനെത്തിക്കുന്ന ഈ സിനിമ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

ഹിറ്റ്‌ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍വാവ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

പുതുമുഖങ്ങളെ വച്ച് ലാല്‍ തയ്യാറാക്കിയ ടൂര്‍ണമെന്റ് എന്ന ചിത്രം പരാജയമായിരുന്നു.
വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്റും ആയിരുന്നെങ്കിലും ടൂര്‍ണമെന്റ് പരാജയപ്പെടാന്‍ കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു.

തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്. അതുകൊണ്ടുതന്നെ കോട്ടയം ബ്രദേഴ്‌സിന് ഏറെ സമയമെടുത്താണ് തിരക്കഥ തയ്യാറാക്കുന്നത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്‍ ടു ഹരിഹര്‍ നഗര്‍ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രത്തിലൂടെ ലാല്‍ ആദ്യ വിജയം ആവര്‍ത്തിച്ചു.

No comments:

Post a Comment