Saturday, February 26, 2011

ജയരാജിന്റെ ‘ദി ട്രെയിന്‍’ യാത്ര തുടങ്ങി

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദി ട്രെയിന്‍’ മുംബൈയില്‍ ചിത്രീകരണം തുടങ്ങി. 2006 ജൂലൈ 11ന് തീവണ്ടിയില്‍ നടന്ന ഏഴോളം സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ കഥ പറയുന്നത്. ഈ സ്‌ഫോടനത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മലയാളി കുടുംബങ്ങളുടെ കഥയാണ് തന്റെ പുതിയ ചിത്രമായ ദി ട്രയിനിലൂടെ ജയരാജ് പറയുന്നത്.

ഭീകരവിരുദ്ധസേനാ തലവനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ബോളിവുഡ് താരമായ അന്‍ജേല സബര്‍വാള്‍ ആണ് ചിത്രത്തിലെ നായിക .ജയസൂര്യ ,ജഗതി ശ്രീകുമാര്‍ , സബിത ജയരാജ്,അനുപം ഖേര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചത്രപതി ശിവജി ടെര്‍മിനസ് , നരിമാന്‍ പോയിന്റ് , നവി മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നത്. സംവിധായകനായ ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിട്ടുള്ളത്

No comments:

Post a Comment