Sunday, December 12, 2010

മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്

തിരുവനന്തപുരം: മിനി സ്‌ക്രീനില്‍ തീര്‍ത്തും വ്യത്യസ്തമായ പ്രമേയത്തെ ആധാരമാക്കിക്കൊണ്ടാണ് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന റിലായിറ്റി ഷോ ഏഷ്യാനെറ്റ് അവതരിപ്പിച്ചത്.

അഭിനയകലയിലെ മിടുക്കരെ കണ്ടെത്തുന്നതായിരുന്നു പരിപാടി. പ്രേക്ഷകരെ മടുപ്പിക്കുന്നത്രയും എപ്പിസോഡുകള്‍ ഇല്ലാതെ പുതുമ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു പരിപാടി അവസാനിപ്പിച്ചതും.

ഈ വ്യത്യസ്തമായ റിയാലിറ്റിഷോയുടെ രണ്ടാമത്തെ സീസണ്‍ ഉടന്‍ ആരംഭിക്കുകയാണ്. ഇതിനായി മത്സരാര്‍ത്ഥികളെ ക്ഷണിച്ചുകഴിഞ്ഞു. സംഗീത റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിര്‍ത്തുമ്പോഴേയ്ക്കും മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ തുടങ്ങുമെന്നാണ് സൂചന.

ആദ്യ മമ്മൂട്ടി അവതരിപ്പിച്ച് അനശ്വരങ്ങളാക്കിയ ചില സീനുകള്‍ പുനരാവിഷ്‌കരിക്കുകയെന്ന മത്സര വിഭാഗം തീര്‍ത്തും വ്യത്യസ്തവും പ്രേക്ഷകശ്രദ്ധ നേടിയതുമായിരുന്നു.

പരിപാടിയുടെ ആദ്യ സീസണ്‍ സ്‌പോണ്‍സര്‍ ചെയ്തത് മമ്മൂട്ടിയുടെ സ്വന്തം ചലച്ചിത്ര നിര്‍മ്മാണക്കമ്പനിയായ പ്ലേ ഹൗസായിരുന്നു. ഇത്തവണയും പ്ലേ ഹൗസ് തന്നെയായിരിക്കും പ്രധാന സ്‌പോണ്‍സര്‍ എന്നാണ് സൂചന.

ആദ്യ സീസണില്‍ 16 മത്സരാര്‍ഥികളാണ് മാറ്റുരച്ചത്. 2009 ഒക്ടോബറിലായിരുന്നു ഇതിന്റെ ഗ്രാന്റ് ഫിനാലേ നടന്നത്. ദുബയില്‍ വച്ചായിരുന്നു പരിപാടി.

 

No comments:

Post a Comment