Wednesday, December 29, 2010

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മമ്മൂട്ടിയും രഞ്ജിത്തും


മമ്മൂട്ടിയുടെ ഒരാഗ്രഹം സഫലമാകുകയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമ റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിത് സംവിധാനം ചെയ്യുമെന്നും അറിയുന്നു.

മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. മമ്മൂട്ടി, അശോകന്‍, നെടുമുടി വേണു, സുകുമാരി, ഉണ്ണിമേരി, അച്ചന്‍‌കുഞ്ഞ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്. മമ്മൂട്ടി അവതരിപ്പിച്ച സഖറിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പുനരവതരിപ്പിക്കണമെന്ന് ആഗ്രഹം തോന്നിയവ ‘തൃഷ്ണ’യിലെ കൃഷ്ണദാസും, അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെ സഖറിയയുമാണെന്ന് മമ്മൂട്ടി മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃഷ്ണയുടെ റീമേക്കില്‍ പൃഥ്വിരാജ് നായകനാകുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത. അതുകൊണ്ടുതന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നതത്രെ.

ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്നാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ റീമേക്ക് നിര്‍മ്മിക്കുന്നത്. 2011 അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ മമ്മൂട്ടിക്ക് സമ്മാനിച്ച രഞ്ജിത് ഈ സിനിമ മറ്റൊരു മികച്ച സൃഷ്ടിയാക്കുമെന്ന് പ്രതീക്ഷിക്കാം.

STAR OF THE YEAR IS MAMMOOKKA(NANA MAGAZINE)

Tuesday, December 28, 2010

August 15: Mammootty as Perumal

Direction: Shaji Kailas
Producer: M. Mani
Banner: Sunitha Productions
Script: S.N.Swamy
Cinematography: Pradeep Nair
Mammootty, Meghna Raj, Nedumudi Venu, Kochu Preman, Lalu Alex, Thalaivasal Vijay, Biju Pappan, Balachandran Chullikkad

Mammootty's yet another popular character is returning to screens again through August 15. Mammootty's role as Perumal, a Police Officer in the 1988 movie August 1, was a hit. August 15 will again have Mammootty as Perumal, but it will not be a sequel to August 1.

Directed by Shaji Kailas, this film will have script by S. N. Swamy, who wrote the script for August 1 as well. August 1 was directed by Sibi Malayil.

August 15 will also have a Chief Minister as in August 1 and the role is enacted by Nedumudi Venu. Yakshiyum Njanum actress Meghana Raj will be the heroine in this movie.

M. Mani produces August 15 under the banner Sunitha Productions. Pradeep Nair is the cinematographer. Kochu Preman, Lalu Alex, Thalaivasal Vijay, Biju Pappan, and Balachandran Chullikkad are the others in the cast.

August 15 will be filmed at Thiruvananthapuram. The first day shooting of the film was at KINFRA.The film expected to be release on 2011.

Sunday, December 26, 2010

Now Producer

South Indian superstar Mammootty has tasted success not only as an actor , but also as a producer and distributor of several films down south. This time around, he is all set to launch his home production tentatively titled Mathilukalkapuram.

In a statement to the media, Mammootty said that Mathilukalkapuram is not a sequel to his earlier hit Mathilukal. However, he said that there are uncanny resemblances between the protagonists of Mathilukal and Mathilukalkapuram. He added that the story of Mathilukalkapuram might be described as an annex to that of his 1989 National Award winning film.

He will be playing the lead role in the film but the female lead is yet to be confirmed. He said that he wants to rope in an actress who is fluent with Malayalam.

Saturday, December 25, 2010

മേരിയുടെ കുഞ്ഞാട് രസികന്‍

അടുത്ത വീട്ടിലെ അതേ പയ്യന്‍ തന്നെ. കൃസൃതിത്തരങ്ങളും അല്‍പ്പം വില്ലത്തരവുമുള്ള പയ്യന്‍. അല്‍പ്പമൊന്നു തടിച്ചിട്ടുണ്ടുവെന്നതൊഴിച്ചാല്‍ കാര്യമായി മാറ്റമൊന്നുമില്ല. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ആദ്യപ്രദര്‍ശനം കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് ഇങ്ങനെയൊക്കെയാണ്. അതേ മലയാളി പ്രേക്ഷര്‍ ഇഷ്ടപ്പെടുന്ന മാനറിസങ്ങളുമായി ദിലീപ് തിരിച്ചു വന്നിരിക്കുന്നു.

മലയാളത്തിലെ മിക്കതാരങ്ങളെയും അണിനിരത്തി ഒരുക്കിയ ട്വന്റി 20യുടെ വന്‍വിജയത്തിനു ശേഷം വന്ന ചിത്രങ്ങളില്‍ നടനെന്ന നിലയില്‍ ദിലീപ് തീര്‍ത്തും നിറം മങ്ങിപ്പോയിരുന്നു. താരമൂല്യം ഇടിഞ്ഞുതുടങ്ങിയപ്പോള്‍ പാപ്പി അപ്പച്ച, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങളുടെ വിജയമാണ് ദിലീപിന് ആശ്വാസമായത്.( മറ്റ് ചിത്രങ്ങളുടെ കാര്യമായ വെല്ലുവിളിയില്ലാത്തതിനാലാണ് ഇവ പ്രദര്‍ശന വിജയം നേടിയെന്ന കാര്യം വിസ്മരിക്കുന്നില്ല.) 

ഏതായാലും ദിലീപിന്റെ ശനിദശ കഴിഞ്ഞുവെന്ന് കരുതാം. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ നായകകഥാപാത്രം ദിലീപിന് ശക്തമായ തിരിച്ചുവരവ് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദിലീപിനെ കുറിച്ച് പറഞ്ഞ് കാടുകയറുന്നില്ല. സിനിമയാണല്ലോ ഇവിടെ പ്രധാനം. കുടുംബസമേതം കണ്ട് രസിക്കാവുന്ന ഒരു നല്ല ചിത്രം- ഒറ്റ വാക്കില്‍ മേരിക്കുണ്ടൊരു കുഞ്ഞാടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 

ഒരു നല്ല കഥയുടെ പിന്‍ബലത്തില്‍ രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഈ ഗ്രാമത്തിലെ പള്ളിയിലെ ഗീവര്‍ഗീസ് കപ്യാരുടെ മകനാണ് സോളമന്‍. നിഷ്‌ക്കളങ്കനായ കുഞ്ഞാടെന്നത് സോളമന് ഈ സ്വഭാവം കൊണ്ടു വീണുകിട്ടിയ വിളിപ്പേരാണ്. 

ആരു പറഞ്ഞാലും വിശ്വസിക്കുന്ന പ്രകൃതമാണ് സോളമന്റേത്. അതിനാല്‍ സോളമന് എന്നും അബദ്ധങ്ങള്‍ പറ്റും. സോളമന്റെ നിഷ്‌ക്കളങ്കതയെ മുതലെടുക്കുന്ന ചിലരും ഈ ഗ്രാമത്തിലുണ്ട്. സോളമനെ ശരിക്കും മനസ്സിലാക്കിയത് മേരിയാണ്. മേരിയുടെ ചില പ്രവൃത്തികളും സോളമനെ അബദ്ധങ്ങളില്‍ ചാടിക്കുന്നുണ്ട്. 

ചെറുപ്പത്തിലെ ഒരുമിച്ചു കളിച്ചുവളര്‍ന്നവരാണ് ഇരുവരും. അത് പിന്നീട് പ്രണയമാകുന്നു. എന്നാല്‍, ഗ്രാമത്തിലെ വലിയ ഭൂവുടമയായ ഇട്ടിച്ചന്റെ മകളായ മേരിയെ സ്വന്തമാക്കുന്നതിനായി സോളമന് നിരവധി പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രണയസാക്ഷാത്ക്കാരത്തിനായി സോളമന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. കഥ മുഴുവനായി പറയുന്നതില്‍ കാര്യമില്ലല്ലോ...മേരിക്കുണ്ടൊരു കുഞ്ഞാട് കണ്ടുതന്നെ അറിയേണ്ട ചിത്രമാണ്.

ദിലീപ് സോളമനെ മികവുറ്റതാക്കിയിട്ടുണ്ട്. മേരിയെ അവതരിപ്പിച്ച ഭാവനയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു മേനോന്റെ അഭിനയവും ശ്രദ്ധേയമാണ്. ചിത്രത്തെ മികച്ചതാക്കുന്നതില്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സലിംകുമാര്‍ തുടങ്ങിയ ഹാസ്യനിരയുടെ സംഭാവനയും പ്രശംസയര്‍ഹിക്കുന്നു.

ഷാഫി തന്റെ മുന്‍‌ചിത്രങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമീണ ജീവിതത്തിന്റെ നേര്‍പകര്‍പ്പു വര്‍ച്ചുകാട്ടിയാണ് ഷാഫി കഥ പറയുന്നത്. അതിനാല്‍ ഒന്നിനും പ്രത്യേകിച്ചു നര്‍മ്മരംഗങ്ങള്‍ക്ക് ഏച്ചുകെട്ടലുകള്‍ അനുഭവപ്പെടുന്നില്ല.

എന്നാല്‍ തിരക്കഥയില്‍ ചില യുക്തിഭദ്രമില്ലായ്മ നിഴലിക്കുന്നുണ്ട്. ചില കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോള്‍ തന്റെ മുന്‍‌ചിത്രങ്ങളിലെ രംഗങ്ങള്‍ ബെന്നി പി നായരമ്പലത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് തോന്നുന്നു.

ഗ്രാമത്തിന്റെ പച്ചപ്പും മനോഹാരിതയും പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകന്‍ ശ്യാംദത്ത് വിജയിച്ചിട്ടുണ്ട്. സംഗീതമൊരുക്കിയ ബേണി ഇഗ്നീഷ്യസ് തന്റെ ജോലി ഭംഗിയാക്കിയിരിക്കുന്നു.

വൈശാഖ് സിനിമയ്ക്കു വേണ്ടി പി രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Best Actor 25th day Ad

Friday, December 24, 2010

Best Malayalam Movies of 2010

Pranchiyettan and the Saint
  After the delectable 'Kerala Cafe' in 2009, Ranjith gave us the incredibly charming ‘Pranchiyettan and the Saint’ this year, that emphasized that commercial cinema need not entirely be mindless drivel. One of the most intelligent films to have come out this year, ‘Pranchiyettan and the Saint’ won several viewer hearts and even completed a hundred day joy run at a few major centers!

Ranjith manages a unique mix of satire and comedy in 'Pranchiyettan and the Saint' and it was a tight ropewalk indeed for the director to juggle between fantasy and reality. In doing so he brought down heaven as close to earth and opened up a new universe before us where God and man beautifully blended into one.

Thursday, December 23, 2010

അടൂരിന്‍റെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി

മമ്മൂട്ടി തിരക്കിലാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന സിനിമയുടെ രണ്ടാംഭാഗമായ ‘മതിലുകള്‍ക്കപ്പുറം’ നിര്‍മ്മിക്കുന്നതിന്‍റെ തിരക്കാണ് മമ്മൂട്ടിക്ക്. എന്നാല്‍ മതിലുകളുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അടൂരല്ല. പ്രസാദ് എന്നൊരു പുതുമുഖമാണ്. നിര്‍മ്മാണത്തിന്‍റെ തിരക്കുകളും ടെന്‍ഷനുമിടയില്‍ മമ്മൂട്ടിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. അടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്.

2011 ഓഗസ്റ്റിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ പുതിയ സിനിമ ആരംഭിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി നായകനാകുന്ന വിവരം അടൂര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നാണ് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ലോകോത്തരമായ ഒരു സൃഷ്ടിയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

“എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരാക്ടറാണ് മമ്മൂട്ടി. കെ ജി ജോര്‍ജിന്‍റെ ‘മേള’യില്‍ കണ്ടതുമുതല്‍ തുടങ്ങിയ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടമുണ്ടെന്നു കരുതി അദ്ദേഹത്തിന് യോജിക്കാത്ത ഒരു കഥാപാത്രത്തിനായി കാസ്റ്റ് ചെയ്യില്ലല്ലോ. ഓരോ ചിത്രവും ഓരോ വെല്ലുവിളിയാണ്. എന്തായാലും ഓഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍റെ ചിത്രത്തില്‍ മമ്മൂട്ടിയുണ്ട്” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അടൂര്‍ വെളിപ്പെടുത്തി.

അനന്തരം, മതിലുകള്‍, വിധേയന്‍ എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഈ സിനിമകളിലെ അഭിനയത്തിന് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

Wednesday, December 22, 2010

ഫാന്‍സിനും ദഹിച്ചില്ല, കാണ്ഡഹാര്‍ പൊട്ടിത്തകര്‍ന്നു

ആ വിമാനം ആകാശത്തുനിന്ന് നിലം‌പതിച്ചു! അതേ, യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ സിനിമ ‘കാണ്ഡഹാര്‍’ തകര്‍ന്നു തരിപ്പണമായി. അലക്സാണ്ടര്‍ ദി ഗ്രേറ്റ് പോലും ഇത്രയും മോശമായ പ്രേക്ഷകപ്രതികരണത്തെ നേരിട്ടിട്ടില്ല. സമീപകാലത്ത് മോഹന്‍ലാലിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് കാണ്ഡഹാറിന്‍റെ ദയനീയ പരാജയം. കോടികളുടെ നഷ്ടമാണ് മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സിന് ഉണ്ടായിരിക്കുന്നത്.

125 തിയേറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഒരു മലയാളചിത്രം ഇതിനുമുമ്പ് ഇത്രയും വൈഡ് റിലീസ് ഉണ്ടായിട്ടില്ല. റിലീസിന്‍റെ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ 80 സെന്‍ററുകളിലേക്ക് ഈ സിനിമ ചുരുങ്ങി. തീരെ നിലവാരമില്ലാത്ത തിരക്കഥയും സംവിധാനവുമാണ് കാണ്ഡഹാറിനെ കൊലപ്പെടുത്തിയത്!

കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ എടുത്തത്. അമിതാഭ് ബച്ചനെ ആദ്യമായി മലയാളത്തിലവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം സുമലത തിരിച്ചെത്തി. അഭിയും നാനും, ഉന്നൈപ്പോല്‍ ഒരുവന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗണേഷ് വെങ്കിട്ടരാമന്‍ ഒരു പ്രധാന കഥാപാത്രമായെത്തി. ഇവരൊക്കെയുണ്ടായിട്ടും ഇല്ലാതിരുന്നത് ഒന്നുമാത്രമാണ് - നല്ല തിരക്കഥ. സിനിമ എന്നാല്‍ കുട്ടിക്കളിയല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് കാണ്ഡഹാറിന്‍റെ പരാജയം.

മോഹന്‍ലാലിന്‍റെ കടുത്ത ആരാധകര്‍ക്കുപോലും നിരാശ സമ്മാനിച്ച ചിത്രമായിരുന്നു ഇത്. ഇത്രയും മോശമായ ഒരു ക്ലൈമാക്സ് അടുത്തകാലത്തെങ്ങും ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ ആളൊഴിയുകയായിരുന്നു. വാരാന്ത്യത്തില്‍ തിരുവനന്തപുരത്തെ തിയേറ്ററുകളിലെ ഈവനിംഗ് ഷോകളില്‍ പോലും വിരലിലെണ്ണാവുന്ന ആളുകളാണ് കാണ്ഡഹാര്‍ കാണാനെത്തിയത്. മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നീ വന്‍ സിനിമകള്‍ ഈയാഴ്ച റിലീസാവുകയാണ്. അതോടെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റപ്പെടും.

Tuesday, December 21, 2010

STAR OF THE YEAR IS MAMMOOKKA

2010 അവസാനിക്കുകയാണ്. ഇനി റിലീസാകാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നിവ. ആ സിനിമകളുടെ വിധി അടുത്ത വര്‍ഷം ആദ്യമേ കൃത്യമായി നിര്‍വചിക്കാനാവൂ. അതൊഴിച്ച്, ഇതുവരെ ഈ വര്‍ഷം റിലീസായത് 88 മലയാള സിനിമകളാണ്. അവയില്‍ 20 സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിച്ചുകൊടുത്തു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയാണ്. 80 കേന്ദ്രങ്ങളില്‍ റിലീസായ പോക്കിരിരാജ 10 കേന്ദ്രങ്ങളില്‍ 70 ദിവസം തികച്ചപ്പോള്‍ രണ്ടിടത്ത് 100 ദിവസം ഓടി. 20 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ഈ സിനിമ വാരിക്കൂട്ടിയത്. മമ്മൂട്ടിയുടെ ഡാന്‍സും മുറി ഇംഗ്ലീഷും പൃഥ്വിരാജിന്‍റെ ആക്ഷനുമായിരുന്നു പോക്കിരിരാജയുടെ ഹൈലൈറ്റ്. നവാഗതനായ വൈശാഖ് ഈ സിനിമയിലൂടെ ഹിറ്റ്മേക്കര്‍മാരുടെ നിരയില്‍ ഇടം‌പിടിച്ചു.

നാലരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ശിക്കാറാണ് ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് രാജാവ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ താരമൂല്യത്തിന്‍റെ പ്രഭയില്‍ രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപയാണ് ഈ സിനിമയ്ക്ക് ഗ്രോസ് വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ശിക്കാര്‍ നേടിയത് 1.29 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന് പക്ഷേ ആദ്യത്തെ 25 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.

പാപ്പി അപ്പച്ചാ എന്ന മെഗാഹിറ്റിലൂടെ ജനപ്രിയനായകന്‍ ദിലീപ് തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2010. അപ്രതീക്ഷിത വിജയമാണ് ഈ സിനിമ നേടിയത്. മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാപ്പി 11 കോടി രൂപയാണ് ഗ്രോസ് നേടിയത്. കാവ്യാമാധവനും ഈ വിജയം ആശ്വാസം നല്‍കി. നവാഗതനായ മമാസാണ് ഈ സിനിമ സംവിധാനം ചെയ്തത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍‌സമ്മ എന്ന ആണ്‍കുട്ടി’ ഈ വര്‍ഷത്തെ കറുത്തകുതിരയായി. ആന്‍ അഗസ്റ്റിന്‍ നായികയായ ഈ സിനിമ അത്ഭുതപ്പെടുത്തുന്ന വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തിനും ഈ സിനിമയുടെ വിജയം പുതുജീവന്‍ നല്‍കി. വെറും ഒന്നരക്കോടി രൂപ മുതല്‍മുടക്കിയ എല്‍‌സമ്മ എട്ടുകോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം സമ്പാദിച്ചു. ലാല്‍ജോസ് ടച്ച് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത.

ജീത്തുജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’യും സര്‍പ്രൈസ് ഹിറ്റായിരുന്നു. ഉര്‍വശിയും അര്‍ച്ചന കവിയും തകര്‍ത്തഭിനയിച്ച ഈ സിനിമ വിതരണം ചെയ്തത് മോഹന്‍ലാലാണ്. കുഞ്ചാക്കോബോബന്‍, മുകേഷ് എന്നിവര്‍ക്കും സിനിമയുടെ വിജയം ഗുണം ചെയ്തു. മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. ഒന്നരക്കോടി ബജറ്റുള്ള ഈ സിനിമയും 7.5 കോടി രൂപ കളക്ഷന്‍ നേടി.

എന്നാല്‍ 2010ന്‍റെ സിനിമ ഏതാണെന്നു ചോദിച്ചാല്‍ അത് പ്രാഞ്ചിയേട്ടനല്ലാതെ മറ്റൊന്നുമല്ല. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1.9 കോടി രൂപ ബജറ്റില്‍ രഞ്ജിത് തന്നെ നിര്‍മ്മിച്ച ഈ സിനിമ 80 ദിവസം കൊണ്ട് ആറുകോടിയിലേറെ കളക്ഷന്‍ നേടി. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും പ്രാഞ്ചിയേട്ടന്‍ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയ്ക്ക് പുതിയൊരു കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ സിനിമ.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സിനിമ. ഒട്ടേറെ പുതുമുഖങ്ങളും പുതുമകളുമയി വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ദിലീപാണ്. വന്‍ വിജയം കരസ്ഥമാക്കിയ ഈ സിനിമ മലയാള സിനിമയ്ക്ക് വിനീത് എന്ന മികച്ച സംവിധായകനെയും സമ്മാനിച്ചു. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച മലര്‍വാടി അഞ്ചുകോടിയോളം രൂപ കളക്ഷന്‍ നേടി.

2010 ജനുവരിയില്‍ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ മെഗാവിജയം നേടി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചെലവ് മൂന്നരക്കോടി രൂപയാണ്. 12 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ സിനിമ വീണ്ടും സ്ലാപ്സ്റ്റിക് കോമഡിയുടെ ജനപ്രീതി തെളിയിച്ചു. ജയറാമിനും ജയസൂര്യയ്ക്കും സുരാജ് വെഞ്ഞാറമ്മൂടിനും ഈ സിനിമ ഗുണമായി. എന്നാല്‍ സജിയുടെ അടുത്ത സിനിമ ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.

ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ വമ്പന്‍ വിജയം നേടി ഹരിഹര്‍നഗറിന്‍റെ പാരമ്പര്യം കാത്തു. നാല്‍‌വര്‍ സംഘത്തിന്‍റെ തമാശകളും ഹൊററുമായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ പ്രത്യേകത. നെടുമുടി വേണുവിന്‍റെയും രാധികയുടെയും തകര്‍പ്പന്‍ കഥാപാത്രങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍. ഹരിഹര്‍ നഗര്‍ സീരീസിലെ ആദ്യ രണ്ടു സിനിമകളുടെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഗോസ്റ്റ് ഹൌസും ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്തിയ ചിത്രമാണ്.

ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. സുരേഷ്ഗോപിയുടെ മികച്ച പ്രകടനവും മനോഹരമായ തിരക്കഥയുമായിരുന്നു ഈ സിനിമയുടെ വിജയം. ആദ്യ ദിവസം 98 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ രണ്ടാഴ്ച കൊണ്ട് അഞ്ചുകോടി രൂപയാണ് വാരിക്കൂട്ടിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് സഹസ്രം.

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളമെങ്ങും ‘മികച്ച സിനിമ’യെന്ന ഒരേ അഭിപ്രായമാണ് ബെസ്റ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ മൌത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റായി മാറുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവ സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നു.

കാര്യസ്ഥന്‍, ജനകന്‍, ബോഡി ഗാര്‍ഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക്ടെയില്‍, സ്വന്തം ഭാര്യ സിന്ദാബാദ്, സകുടുംബം ശ്യാമള, ആഗതന്‍, ഒരുനാള്‍ വരും എന്നിവയും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമ കാണ്ഡഹാര്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Monday, December 20, 2010

മമ്മൂട്ടി അധോലോകത്തില്‍, ഒപ്പം പാര്‍ത്ഥിപന്‍

മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നു. ‘ദി ഗാംഗ്‌സ്റ്റര്‍’ എന്ന് പെരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബുവാണ്. നവാഗതരായ തിരക്കഥാകൃത്തുക്കള്‍ രചിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും.

ആഷിക് അബുവിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഗാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ മമ്മൂട്ടി നായകനായ ചിത്രമായിരുന്നു. ആ സിനിമയ്ക്ക് വന്‍ പരാജയമാണ് ബോക്സോഫീസില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഷിക് കഥയുമായി എത്തി, മമ്മൂട്ടിക്ക് ഇഷ്ടമാകുകയും ചെയ്തു.

ഇത്തവണ ഒരു സ്റ്റൈലിഷ് അണ്ടര്‍വേള്‍ഡ് ഫിലിം ഒരുക്കാന്‍ തന്നെയാണ് ആഷിക് അബുവിന്‍റെ തീരുമാനം. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആണ് പാര്‍ത്ഥിപന്‍ അഭിനയിച്ച ആദ്യ മലയാളചിത്രം. ഇപ്പോള്‍ മേല്‍‌വിലാസം എന്ന ചിത്രത്തില്‍ സുരേഷ്ഗോപിക്കൊപ്പം അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഗാംഗ്സ്റ്ററിലെ മറ്റൊരു പ്രധാന താരം രോഹിണി ഹട്ടങ്കടിയാണ്. അഗ്നിദേവന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അവര്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.

അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയ ചിത്രങ്ങള്‍. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും. സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന ചിത്രത്തിന്‍റെയും രചന നടക്കുകയാണ്. ആ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.

എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്ന് സാരം. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര്‍ എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു

Saturday, December 18, 2010

വിനയന്‍റെ നായികയ്ക്ക് മമ്മൂട്ടിയെ ‘ക്ഷ’ ബോധിച്ചു!

 
ആഗസ്റ്റ് 15 എന്ന സിനിമയില്‍ മമ്മൂട്ടിക്ക് ഒരു നായികയെ വേണം. നായിക എന്നുപറഞ്ഞാല്‍ ഡി സി പി പെരുമാളിന് പ്രേമിക്കാനൊന്നുമല്ല. അങ്ങനെയുള്ള രംഗങ്ങളുമില്ല സിനിമയില്‍. പെരുമാളിന്‍റെ അന്വേഷണത്തിന്‍റെ സങ്കീര്‍ണതകളില്‍ പെട്ട് ടെന്‍ഷനടിക്കുന്ന പ്രേക്ഷകന് ഒരു റിലാക്സേഷന്‍ എന്ന നിലയിലായിരിക്കും ഈ നായിക. അപ്പോഴാണ് ഷാജി കൈലാസ് നമ്മുടെ ‘യക്ഷിയും ഞാനും’ കാണുന്നത്.

ആ സിനിമയില്‍ യക്ഷിയായി അഭിനയിച്ച മേഘ്നയെ ആഗസ്റ്റ് 15ല്‍ മമ്മൂട്ടിയുടെ നായികയാക്കിയാലോ എന്നാലോചിച്ചു. പിണക്കവും പരിഭവവുമൊക്കെയുണ്ടെങ്കിലും ഒരാവശ്യം വന്നാല്‍ എന്തുചെയ്യും - ഷാജി കൈലാസ് നേരെ വിനയനെ വിളിച്ചു. മേഘ്നയുടെ നമ്പര്‍ കൊടുക്കാന്‍ വിനയന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആഗസ്റ്റ് 15ല്‍ ഡി സി പി പെരുമാളിന്‍റെ നായികയായി അഭിനയിച്ചുതകര്‍ക്കുകയാണ് മേഘ്ന.

“മമ്മുക്കയോടൊപ്പം അഭിനയിക്കാന്‍ പറ്റിയത് എന്‍റെ മഹാഭാഗ്യമായാണ് കരുതുന്നത്. സിനിമയില്‍ കാണുന്ന മമ്മൂട്ടിയെക്കാള്‍ സുന്ദരനാണ് നേരില്‍ കാണുന്ന മമ്മുക്ക. ഞാന്‍ തിരുവനന്തപുരത്തുവച്ച് മമ്മുക്കയെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. എത്ര സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്. ഉയരങ്ങളിലെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതതന്നെ ഞാനും സ്വീകരിക്കും” - മേഘ്ന പറയുന്നു.

എന്തായാലും പുകഴ്ത്തലിനൊന്നും ഒരു കുറവുമില്ല. മമ്മൂട്ടിയുടെ അടുത്ത സിനിമകളില്‍ മേഘ്നയ്ക്ക് ചാന്‍സ് കിട്ടുമോ എന്നത് കാത്തിരുന്നുകാണാം.

ആഗസ്റ്റ് 15 ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഷാജി കൈലാസ് - എസ് എന്‍ സ്വാമി - മമ്മൂട്ടി ടീമിന്‍റെ ഈ ത്രില്ലര്‍ സിനിമ ഫെബ്രുവരി ആദ്യവാരമാണ് തിയേറ്ററുകളിലെത്തുക.

KANDAHAR REVIEW FROM REDIFF.COM

Welcome back, Major Mahadevan! Mohanlal's much admired friendly Army officer character is now a top commando. He is back for the third time on screen fighting terrorists after they hijack a plane in Kandahar. The first installment in the series, Keerthichakra, has been more appreciated than the second episode, Kurukshetra.

Though Kandahar is about the hijacking of an Air India [ Images ] flight by a few terrorists with the support of the Taliban [ Images ], the story loses its way at several junctures. As a result, the sentimental scenes get more prominence at the cost of the action sequences, which is not a problem if the story is poised in such a way. But the narration is a topsy-turvy ride and as a result, even the sequences involving Major Mahadevan lacks definite punch. But the honesty with which Mohanlal has performed the role makes up for the shortcomings. Also, the film succeeds in instilling feelings of patriotism in the audience.

However, the highlight of the film is the presence of legendary actor Amitabh Bachchan [ Images ], for the first time in Malayalam cinema. It is a full-fledged role for Big B [ Images ], as a retired school teacher Lokanath Sharma, who is married to a Malayali woman. Yesteryear heroine Sumalatha plays his wife and Tamil actor Ganesh Venkitaraman plays his son, Sooryanath Sharma.

Amitabh Bachchan has done his part quite elegantly. His character is a man of principles, but the question is whether the role needed to have so much prominence. There is an attempt to link some storylines which happen simultaneously.

Soorya is a hot-blooded youth and of course, his father has all his hopes pinned on him. A chance meeting with Major Mahadevan results in Soorya joining the Army. He undergoes rigorous training under Major Shiva, played by writer-director Major Ravi himself. Ganesh Venkitaraman comes up with a decent performance in his role as Sooryanath Sharma.
While Soorya is training to be an Army officer, we are shown terrorists training in Afghanistan. The recruits for the jihad include a young lad, the only son of a poor Muslim lady, played by veteran actor KPAC Lalitha. 


RATING:





Here the rather ordinary settings come in the way, especially during the final moments, when things just go haywire. A better script would have perhaps made the return of Major Mahadevan more appealing.

Friday, December 17, 2010

Kandahar Review|

Rating: 
There is one question that is bound to haunt every viewer who sits through the two hours and odd minutes that make up Major Ravi's new film 'Kandahar'. Hasn't the commercialization of patriotic sentiments gone way over the top?

The film that has Major Mahadevan (Mohanlal) embarking on his third mission, post Keerhtichakra and Kurukeshetra, starts off in 2006. An Air India flight that takes off from Mumbai is hijacked by a bunch of Afghan terrorists who demand the release of their leader spending his days in an Indian jail. Major Mahadevan is called into action, and along with his sprightly group of commandoes headed by Surya (Ganesh Venkataraman), he gets about his job in no time.

Unfortunately the aforesaid commando operation takes up about thirty minutes post-interval, and what happens during the rest of the film? The entire first half is spent on explaining to us as to how Surya who has had pilot training always dreams of flying a plane. There are not straight ways to get a job these days, he says and hence spends his time getting into street fights to serve justice to the poor. Major Mahadevan who happens to see one of his duels takes him into the army. Off he goes to the Dehradun Training Camp where he is seen frog jumping and doing sit ups and push ups as punishment for disobedience.

It's obvious that for those who have been waiting keenly to see major Mahadevan cracking the whip on the terrorists, this would be a royal disappointment. And where does Amitabh Bachchan come into the picture? As Surya's dad Loknath Sharma, who is an exemplary teacher based in Ooty. He is married to a Malayali (the gorgeous Sumalatha who is unpardonably wasted in an absolutely trivial role), and the conversations between dad and son could drive anyone nuts. Surya speaks in Malayalam, while his dad promptly retorts in Hindi with Malayalam subtitles.

Even the logical loopholes in the script are unbelievable, and the dialogues unmoving. Mahadevan who plans to meet Loknath Sharma, asks Surya who's at the training camp, as to what he would like to hand over to his dad. Believe it or not, a pack of tea comes the reply. And that too a man who lives in Ooty.

Once the plane gets hijacked there are several shots of the event being covered by the media, the most important ones of which are seen on Asianet, with the 15th year logo flashing a 2010 in all glory behind!

The action bit that has been a major highlight in all of Ravi's films takes a back seat in 'Kandahar' where the focus is on a father-son relationship. When the action does take place, there are very few moments that are worth remembering. There are instances aplenty, when you cross your eyes in disbelief at what's happening.

Because, 'Kandahar' is not a reenactment of the Indian Airlines Flight 814 hijack by the Harkat-ul-Mujahideen that took place in 1999. This is a fictional account of an event that had shaken up the Indian subcontinent. Hence Major Mahadevan sees to it that the commando operation does not end up a diplomatic failure as has been accused by the Indian negotiators in real. He plays the sharp shooter, the brain man and even the pilot who crash lands the plane to safety.

Major Ravi's film on the other hand, is hijacked by an utterly disastrous script that doesn't even let his flight take off. It's a sloppy film that falls par way down our anticipations and that monumentally wastes two of the best actors Indian cinema has ever seen.

Thursday, December 16, 2010

മമ്മൂട്ടിയുടെ സിനിമയില്‍ നിന്ന് Mohanlal പിന്‍‌മാറി?

മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍’ എന്ന സിനിമയില്‍ നിന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പിന്‍‌മാറിയതായി റിപ്പോര്‍ട്ട്. എന്താണ് ലാല്‍ പിന്‍‌മാറാനുണ്ടായ കാരണം എന്നത് വ്യക്തമല്ല. മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് ഈ ചിത്രത്തിന്‍റെ സംവിധായകരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം പറയുന്നു.

മമ്മൂട്ടി നിര്‍മ്മിക്കുന്ന ഈ സിനിമ 2011 ഓണത്തിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. മമ്മൂട്ടിയും ദിലീപുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദിലീപ് അരക്കള്ളനായും മമ്മൂട്ടി മുക്കാല്‍ക്കള്ളനായും അഭിനയിക്കുന്നു.

മമ്മൂട്ടിയെയും ദിലീപിനെയും കൂടാതെ മലയാളത്തിലെ വന്‍ താരനിര അഭിനയിക്കും. രണ്ട് നായികമാര്‍ ഉണ്ടായിരിക്കും. ഈ സിനിമയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കുമുമ്പേ ഉദയനും സിബിയും ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ തിരക്കഥാകൃത്തുക്കള്‍ എന്ന നിലയിലുള്ള തിരക്കുകള്‍ മൂലം നടന്നില്ല. ഇപ്പോള്‍ മമ്മൂട്ടി തന്നെ മുന്‍‌കൈയെടുത്ത് ഇരുവരെയും സംവിധായകരാക്കുകയാണ്.

ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല എന്ന വാര്‍ത്ത പരന്നതോടെ മോഹന്‍ലാലിന്‍റെ ആരാധകര്‍ നിരാശരായിട്ടുണ്ട്.

കാണ്ഡഹാര്‍ - കണ്ടിരിക്കാം, അത്രതന്നെ

വലിയ ഒച്ചപ്പാടായിരുന്നു. ആഘോഷം, ആര്‍പ്പുവിളി. വലിയ സംഭവമാണെന്നുള്ള പരസ്യപ്രചാരണങ്ങള്‍. നാടോടിക്കാറ്റില്‍ തിലകന്‍ പറഞ്ഞ ആ പ്രശസ്തമായ ഡയലോഗില്ലേ? ‘ഒടുവില്‍ പവനായി ശവമായി’. കാണ്ഡഹാറിനെക്കുറിച്ചാണ് ഈ പറഞ്ഞുവന്നതൊക്കെ എന്ന് മനസിലാകുമ്പോള്‍ മനസില്‍ നിറയുന്ന ഒരു നിരാശയില്ലേ? മോഹന്‍ലാലിന്‍റെ സിനിമകളെ സ്നേഹിക്കുന്ന ആര്‍ക്കും ‘കാണ്ഡഹാര്‍’ സമ്മാനിക്കുന്നത് അത്രയും തീവ്രമായ നിരാശ മാത്രം.

ഇന്ത്യന്‍ പട്ടാളം ഒരുപാട് Operations നടത്തിയിട്ടുണ്ട്. അത് അതിര്‍ത്തിയിലായാലും രാജീവ് ഗാന്ധിയുടെ കൊലയാളികളെ കണ്ടെത്തുന്നതിലായാലും തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിലായാലും - അവരുടെ ജീവന്‍‌മരണ പോരാട്ടങ്ങളെ തീര്‍ത്തും സിനിമാ‍റ്റിക്കായി മാത്രം കണ്ടുതുടങ്ങിയാലോ? മേജര്‍ രവി അങ്ങനെയൊരു മിഷനിലാണെന്നു തോന്നുന്നു.

‘കാണ്ഡഹാര്‍’ സിനിമ എന്താണെന്നറിയില്ലേ? കഥ ഇങ്ങനെയാണ് - വിമാനം ഹൈജാക്ക് ചെയ്യുന്നു, മേജര്‍ മഹാദേവന്‍ തീവ്രവാദികളെ കീഴ്പ്പെടുത്തുന്നു. ഈ രണ്ടുവരിയില്‍ പറഞ്ഞുനിര്‍ത്തിയ കഥ രണ്ടുമണിക്കൂറാക്കി വലിച്ചുനീട്ടിയിടത്തുതന്നെ സിനിമ പരാജയപ്പെടുകയാണ്. ഒരു വിരസമായ ഡോക്യുമെന്‍ററി കണ്ടിരിക്കുന്ന അനുഭവമാണ് ആദ്യ പകുതി നല്‍കുന്നതെങ്കില്‍, രണ്ടാം പകുതിയില്‍ പെര്‍ഫെക്ഷനില്ലാത്ത കമാന്‍ഡോ ഓപ്പറേഷന്‍ രംഗങ്ങളും മറ്റുമായി സിനിമ ഒരു വ്യാജനിര്‍മ്മിതിയായി മാറുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ മലയാളത്തില്‍ വന്നതോര്‍ക്കുന്നു. ‘മൂന്നാംമുറ’ എന്ന് ചിത്രത്തിന് പേര്. നായകന്‍ മോഹന്‍ലാല്‍ തന്നെ. എസ് എന്‍ സ്വാമി എഴുതി കെ മധു സംവിധാനം ചെയ്ത ചിത്രം. ആ സിനിമയുടെ കഥയും ഇതുതന്നെയാണ്. മന്ത്രിയുള്‍പ്പടെ അമ്പതോളം പേരെ ഒരുസംഘം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നു. മോഹന്‍ലാല്‍ സാഹസികമായി തീവ്രവാദികളെ കീഴടക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാം മുറയില്‍ നിന്ന് കാണ്ഡഹാറിലെത്തുമ്പോള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് വിമാനമാണെന്നൊരു വ്യത്യാസം മാത്രം.

മൂന്നാംമുറ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയെങ്കില്‍ കാണ്ഡഹാര്‍ പ്രേക്ഷകമനസിനെ സ്പര്‍ശിക്കുന്നതേയില്ല. അമിതാഭ് ബച്ചനും മോഹന്‍ലാലും ഒരുമിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അവിടെയും വൈകാരികമായി പ്രേക്ഷകരെ ഉണര്‍ത്താത്ത സൃഷ്ടിയായി മാറുന്നു കാണ്ഡഹാര്‍. കെ പി എ സി ലളിതയുടെ പ്രകടനവും മോഹന്‍ലാലിന്‍റെ അഭിനയവുമാണ് കുറച്ചെങ്കിലും ആശ്വാസം. പിന്നെ രണ്ട് ഗണ്‍ ഫയര്‍ രംഗങ്ങള്‍. അതും നന്നായി. ഗണേഷ് വെങ്കിട്ടരാമന്‍ എന്ന തമിഴ് നടനാണ് ഈ സിനിമയില്‍ അമിതാഭ് ബച്ചന്‍റെ മകനായി അഭിനയിക്കുന്നത്. കഷ്ടം എന്നേ പറയേണ്ടൂ - ഷോക്ക് അടിച്ചാലും എക്സ്പ്രഷന്‍ വരുന്നില്ല എന്നു കേട്ടിട്ടില്ലേ? ഡബ്ബിംഗ് വളരെ മോശം.

മലയാള സിനിമയാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിലെ കഥാപാത്രങ്ങള്‍ കുറച്ചെങ്കിലും മലയാളം പറയണം എന്നാണ് എന്‍റെ അഭിപ്രായം. ഇതില്‍ ഹിന്ദിയും ഇംഗ്ലീഷുമേ കേള്‍ക്കാനുള്ളൂ. അപൂര്‍വമായി മാത്രം മലയാളപദങ്ങള്‍. മലയാളം മാത്രമല്ല, ആദ്യപകുതിയില്‍ മോഹന്‍ലാലും കുറച്ചേയുള്ളൂ :) അമിതാഭ് ബച്ചന്‍റെയും കുടുംബത്തിന്‍റെയും ഒപ്പം കെ പി എ സി ലളിതയുടെയും മകന്‍റെയും കഥയുമായി ആദ്യ പകുതി തീരുമ്പോള്‍ ഇടയ്ക്കിടെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ലാല്‍ ആരാധകര്‍ ആരവമുയര്‍ത്തും. തിയേറ്ററിലെ ഈ കളി കാണേണ്ട കാഴ്ചയായിരുന്നു.

(ഇടയ്ക്ക് എനിക്ക് ‘എയ്ഞ്ചല്‍ ജോണ്‍’ എന്ന സിനിമ ഓര്‍മ്മ വന്നു. ഗണേഷ് വെങ്കിട്ടരാമന്‍റെ കഥാപാത്രത്തെ അമിതാഭ് ബച്ചന്‍ ഉപദേശിച്ചു നേരെയാക്കാനൊക്കെ ശ്രമിക്കുന്നതു കാണുമ്പോള്‍. പിന്നീട് മോഹന്‍ലാലിന്‍റെ സഹായത്തോടെ അയാള്‍ ആര്‍മിയില്‍ ചേര്‍ന്നു. കെ പി എ സി ലളിതയുടെ മകന്‍ ഇതേ സമയം തീവ്രവാദ ഗ്രൂപ്പിലാണ് ചേരുന്നത്. മിലിട്ടറി ട്രെയിനിംഗ് ക്യാമ്പിന്‍റെയൊക്കെ ചിത്രീകരണം നന്നായിരുന്നു.)

ഈ സിനിമയെ ഏതു ജനുസില്‍ പെടുത്തണമെന്ന കണ്‍ഫ്യൂഷനാണ് മേജര്‍ രവിയെ ഭരിച്ചിരുന്നതെന്ന് ഉറപ്പാണ്. ‘മിഷന്‍ 90 ഡേയ്സ്’ വെറും ഡോക്യുമെന്‍ററി മാത്രമായി പോയതിന്‍റെ ക്ഷീണം തീര്‍ക്കാനാകണം കാണ്ഡഹാറില്‍ സെന്‍റിമെന്‍റ്സ് കുത്തിനിറച്ചത്. സെന്‍റിമെന്‍റ്സ് ഓവറാകുന്നു എന്ന് തോന്നുമ്പോഴൊക്കെ അതാ വരുന്നു ഒരു കമാന്‍ഡോ ഓപ്പറേഷന്‍. പിന്നെയതാ അനൂപ് ചന്ദ്രന്‍റെയും ജാഫര്‍ ഇടുക്കിയുടെയുമൊക്കെ വളിപ്പു തമാശ. പിന്നെ ഇടയ്ക്കിടെ പാട്ടുകള്‍. രണ്ടു പാട്ടുകള്‍ അടുത്തടുത്തായി കാണിക്കുന്നു. അതിലൊരു ബാര്‍ ഡാന്‍സും - സഹിക്കാന്‍ വയ്യേ! നിയന്ത്രണം വിട്ട പട്ടം പോലെ അവിടെച്ചുറ്റി ഇവിടെച്ചുറ്റി ഒടുവില്‍ പ്രധാന കഥയിലെത്തുന്നു. പിന്നെ തീവ്രവാദികളെ കീഴടക്കല്‍. അതിനുശേഷവും സെന്‍റിമെന്‍റ്സ്.

അമിതാഭ് ബച്ചന്‍റെയും മോഹന്‍ലാലിന്‍റെയും ഇമേജ് സംരക്ഷിക്കണമല്ലോ എന്ന ഭയം ബാധിച്ച് ഏകാഗ്രതനഷ്ടപ്പെട്ട സംവിധായകന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരിക്കുകയാണ്. കാണ്ഡഹാറിനെപ്പറ്റി കൂടുതലായി ഒന്നുമില്ല, വെറുതെ കണ്ടിരിക്കാം. അത്രതന്നെ.

Tuesday, December 14, 2010

തീയേറ്ററുകളില്‍ വീണ്ടും മമ്മൂട്ടി മാജിക്!


ബെസ്റ്റ് ആക്‌ടര്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ മനുഷ്യസമുദ്രം. ആദ്യ ഷോ കണ്ടിറങ്ങുന്നവര്‍ ബെസ്റ്റ് ആക്‌ടറിന്‌ ഇടുന്നത് നൂറില്‍ നൂറ് മാര്‍ക്കാണ്‌. എക്കാലത്തെയും പണം‍വാരിപ്പടങ്ങളില്‍ ഒന്നായ രാജമാണിക്യത്തേക്കാള്‍ മികച്ച കൊമേഴ്സ്യല്‍ സിനിമ എന്നാണ്‌ പരക്കെയുള്ള അഭിപ്രായം.
തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു തകര്‍പ്പന്‍ സിനിമയാണ്‌ മമ്മൂട്ടി - മാര്‍ട്ടിന്‍ പ്രക്കാട്ട് ടീം ഒരുക്കിയിരിക്കുന്ന ബെസ്റ്റ് ആക്‌ടര്‍ എന്നാണ്‌ ‘ഇനിഷ്യല്‍’ റിപ്പോര്‍ട്ട്.
നര്‍മ്മം കലര്‍ന്ന ആദ്യപകുതിയും ആരും ചിന്തിക്കാന്‍ ഇടയില്ലാത്ത ക്ലൈമാക്സും പടത്തിന്‍റെ ഹൈലൈറ്റാണെന്ന് കണ്ടവര്‍ പറയുന്നു.
മാര്‍ട്ടിന്‍റെ സംവിധാനത്തികവും മമ്മൂട്ടിയുടെ ഗംഭീരമായ പകര്‍ന്നാട്ടവും നെടുമുടിയുടെയും സലീം കുമാറിന്‍റെയും മത്സരിച്ചുള്ള അഭിനയവും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്. നര്‍മവും സെന്‍റിമെന്‍റ്‌സും ഇടകലര്‍ത്തിയാണ്‌ മാര്‍ട്ടിന്‍ കഥ പറയുന്നത്.
പുതിയ സം‍വിധായകരെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിക്ക് അപൂര്‍വമായേ തെറ്റ് പറ്റാറുള്ളൂ. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന നവാഗത സംവിധായകന്‌ ‘ബെസ്റ്റ് ആക്‌ടര്‍’ എന്ന സിനിമയ്ക്കായി ഡേറ്റ് കൊടുത്തതിലൂടെ കഴിവുള്ള നവാഗതരെ കണ്ടെത്തുന്നതില്‍ തനിക്കുള്ള പാടവം മമ്മൂട്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌.

Monday, December 13, 2010

മമ്മൂട്ടിയെയും ലാലിനെയും നിയന്ത്രിക്കുന്ന ദിലീപ്!

ഏറെനാള്‍ മുമ്പ് മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ദിലീപ് ഒരു സിനിമ നിര്‍മ്മിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ട്വന്‍റി20’ എന്ന ആ സിനിമ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമകള്‍ക്കുണ്ടാകുന്ന അഭൂതപൂര്‍വമായ സ്വീകരണം പല സംവിധായകരെയും നിര്‍മ്മാതാക്കളെയും ഇരുത്തിച്ചിന്തിപ്പിച്ചു. പലരും ഇവരെ വീണ്ടും ഒന്നിപ്പിക്കാന്‍ തയ്യാറായെങ്കിലും നല്ല കഥയും തിരക്കഥയുമില്ലാത്തതിനാല്‍ നടന്നില്ല.

ഇപ്പോള്‍ മമ്മൂട്ടിതന്നെ മുന്‍‌കൈയെടുത്ത് ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയാണ്. ‘അരക്കള്ളന്‍ മുക്കാല്‍കള്ളന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമാണ് നായകന്‍‌മാര്‍. പ്ലേ ഹൌസിന്‍റെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ഈ സിനിമ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് സംവിധാനം ചെയ്യുന്നത്.

ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാത്രമേ നായകന്‍‌മാരായി ഉദയനും സിബിയും ആലോചിച്ചുള്ളൂ. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ ദിലീപിന് ചെയ്യാന്‍ പറ്റിയ ഒരു കഥാപാത്രവും വളര്‍ന്നുവന്നു. ഒരേസമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്‍‌മാരായി മമ്മൂട്ടിയും ലാലും അവര്‍ക്കിടയില്‍ പെടുന്ന, അവരെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ പോലും കഴിവുള്ള കഥാപാത്രമായി ദിലീപും എത്തുമ്പോള്‍ മറ്റൊരു മെഗാഹിറ്റ് ചിത്രമാണ് സിബിയും ഉദയനും ലക്‍ഷ്യമിടുന്നത്.

2011 ഓണത്തിന് റിലീസ് ചെയ്യത്തക്ക രീതിയിലാണ് അണിയറയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. പ്രേംനസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍റെ റീമേക്കല്ല ഈ സിനിമ എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Sunday, December 12, 2010

ശിക്കാരിയില്‍ മമ്മൂട്ടി അഭിനയിച്ചത് കാശുവാങ്ങാതെ






കന്നഡ ചിത്രമായ ശിക്കാരിയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്.

സംവിധായകന്‍ അഭയ് സിംഹിന് സിനിമയോടുള്ള താല്‍പര്യവും ശിക്കാരിയുടെ പ്രത്യേകതകളും മനസ്സിലാക്കിയ മമ്മൂട്ടി പ്രതിഫലം വേണ്ടെന്ന് പറയുകയായിരുന്നുവത്രേ.

സ്വാതന്ത്ര്യസമരഭന്‍, സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍ എന്നീ രണ്ടു വേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ഇന്നസെന്റ്, ടിനിടോം, സുരേഷ് കൃഷ്ണ, ആദിത്യ എന്നീ മലയാളിതാരങ്ങളും ശിക്കാരിയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. മൈസൂരിലും പരിസരങ്ങളിലുമായിട്ടായിരുന്നു കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

2011 മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യുന്ന ശിക്കാരിയ്ക്ക് മലയാളത്തിലും കന്നഡിയിലും പതിപ്പുകണ്ട്. മലയാളത്തില്‍ ചിത്രം മറ്റൊരു പേരിലാണത്രേ പുറത്തിറങ്ങുക.

പൂനംബജ് വയാണ് ശിക്കാരിയില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 2011ല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതൊന്ന് ശിക്കാരിയായിരിക്കും. തനിക്കീ പ്രൊജക്ടില്‍ ഏറെ പ്രതീക്ഷകളുണ്ടെന്ന് മമ്മൂട്ടി നേരത്തേ തന്നെ പറഞ്ഞിരുന്നു

മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്

തിരുവനന്തപുരം: മിനി സ്‌ക്രീനില്‍ തീര്‍ത്തും വ്യത്യസ്തമായ പ്രമേയത്തെ ആധാരമാക്കിക്കൊണ്ടാണ് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന റിലായിറ്റി ഷോ ഏഷ്യാനെറ്റ് അവതരിപ്പിച്ചത്.

അഭിനയകലയിലെ മിടുക്കരെ കണ്ടെത്തുന്നതായിരുന്നു പരിപാടി. പ്രേക്ഷകരെ മടുപ്പിക്കുന്നത്രയും എപ്പിസോഡുകള്‍ ഇല്ലാതെ പുതുമ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു പരിപാടി അവസാനിപ്പിച്ചതും.

ഈ വ്യത്യസ്തമായ റിയാലിറ്റിഷോയുടെ രണ്ടാമത്തെ സീസണ്‍ ഉടന്‍ ആരംഭിക്കുകയാണ്. ഇതിനായി മത്സരാര്‍ത്ഥികളെ ക്ഷണിച്ചുകഴിഞ്ഞു. സംഗീത റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിര്‍ത്തുമ്പോഴേയ്ക്കും മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ തുടങ്ങുമെന്നാണ് സൂചന.

ആദ്യ മമ്മൂട്ടി അവതരിപ്പിച്ച് അനശ്വരങ്ങളാക്കിയ ചില സീനുകള്‍ പുനരാവിഷ്‌കരിക്കുകയെന്ന മത്സര വിഭാഗം തീര്‍ത്തും വ്യത്യസ്തവും പ്രേക്ഷകശ്രദ്ധ നേടിയതുമായിരുന്നു.

പരിപാടിയുടെ ആദ്യ സീസണ്‍ സ്‌പോണ്‍സര്‍ ചെയ്തത് മമ്മൂട്ടിയുടെ സ്വന്തം ചലച്ചിത്ര നിര്‍മ്മാണക്കമ്പനിയായ പ്ലേ ഹൗസായിരുന്നു. ഇത്തവണയും പ്ലേ ഹൗസ് തന്നെയായിരിക്കും പ്രധാന സ്‌പോണ്‍സര്‍ എന്നാണ് സൂചന.

ആദ്യ സീസണില്‍ 16 മത്സരാര്‍ഥികളാണ് മാറ്റുരച്ചത്. 2009 ഒക്ടോബറിലായിരുന്നു ഇതിന്റെ ഗ്രാന്റ് ഫിനാലേ നടന്നത്. ദുബയില്‍ വച്ചായിരുന്നു പരിപാടി.

 

Best Actor

Cast: Mammooty, Sruthi Ramakrishan, Nedumudi Venu, Salimkumar, Lal, KPAC Lalitha, Sukumari

Director: Martin Prakkat
Producer: Noushad
Music: Bijibal

Cinematography: Ajayan Vincent

Script: Bipin Chandran, Martin Prakkat
Review: Khan M. Jahangir

Best Actor - A truckload of freshness
Storyline: Mohan (Mammotty) is a Hindi teacher who is living with his wife and a son in a remote village.  Mohan got a deep passion for acting. It leads him to go to many directors and requesting a role in their movies. His unbridled ambition takes him to one of his old friend who is working on the script for a new movie in Kochi. He meets a new director and his crew in Kochi. They tell him he is not apt for the role because the movie is dealing a violent subject. They advice him to observe goons and gangsters in the streets of Kochi for acting effectively. So Mohan totally changes his appearance and joins a 4 member gang (Lal, Nedumudi Venu, Salim Kumar and Vinayakan) for observe and study them. The second half of the movie is all about Mohan’s life and survival with the gang.
Freshness
The debutant Martin Prakkat did very well, first with a fresh subject and again with peppy narration. Ajayan Vincent, the cinematographer, did an excellent job by showing us the different shades of Kochi. Mammootty did act in more than 300 movies for a span of more than 30 years. But still we can feel his deep passion in his acting. He did very well as Mohan and also as Bombay. The casting of Nedumudi Venu, Lal and Salim Kumar are really appreciable. Their performance is the real bonus and added more mileage for the movie, especially Salim Kumar’s comedy. The heroine Sruthi Ramakrishnan has nothing much to do in the movie but thanks to the director for finding a beautiful fresh face. The script and dialogues written by Martin and Bipin Chandran are really good. Bijibal’s music is peppy especially the song ‘swapnam oru chaakku”.
Verdict
The movie is a clean family entertainer. A total fun-filled movie with all the ingredients audience demanded. It is going to be one of the best movies of 2010.  
Rating: 3.9 out of 5

BEST ACTOR REVIEW

review of best actor in famous web sites

http://malayalam.webdunia.com/entertainment/film/review/1012/09/1101209061_1.htm