Wednesday, January 19, 2011

മാര്‍ച്ച് 12.ബോംബെ

1993 മാര്‍ച്ച് 12.
ബോംബെ.

അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.

അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.

തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥാഗതിയാണിത്. ‘ബോംബെ - 1993 മാര്‍ച്ച് 12’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. സങ്കീര്‍ണമായ ഈ സാമൂഹ്യകഥയുടെ ചിത്രീകരണം അടുത്തമാസം രാജസ്ഥാനില്‍ ആരംഭിക്കുകയാണ്. മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.

‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.

Saturday, January 15, 2011

Best Actor 45th day...

അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’


താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

“ഞാന്‍ എന്നെത്തന്നെ എപ്പോഴും പരീക്ഷിക്കുകയാണ്. ഓരോ സിനിമയിലും പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവും. മനസിലായില്ലെങ്കില്‍ എന്‍റെ പരീക്ഷണം പരാജയപ്പെട്ടു എന്നര്‍ത്ഥം” - ഗൃഹലക്‍ഷ്മിക്കുവേണ്ടി മോന്‍സി ജോസഫിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.

“സാധാരണ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നമ്മളെ മോഹിപ്പിക്കും. അങ്ങനെയുള്ളവ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഒരു പേടിത്തൊണ്ടനാണ്. എനിക്കങ്ങനെ വലുതായിട്ടൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും, എപ്പോഴും ബെസ്റ്റ് ആയിക്കൊണ്ടിരിക്കാനുള്ള ഒരു ശ്രമമുണ്ട്. ഒരു പ്രാവശ്യം ബെസ്റ്റ് ആയാല്‍ അടുത്ത തവണയും അങ്ങനെ തന്നെയാകണം. ഇങ്ങനെ ഓരോ തവണയും പഴയതിനേക്കാള്‍ ബെസ്റ്റ് ആകണം. എന്‍റെ ഏറ്റവും പുതിയ സിനിമ നന്നായിരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചുവര്‍ഷം മുമ്പത്തെ പടം നല്ലതായിരുന്നു എന്നു പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നില്ല. പഴയ മമ്മൂട്ടിയാവാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ വളരുന്നു എന്നതാണ് എന്‍റെ സന്തോഷം” - മെഗാസ്റ്റാര്‍ തന്‍റെ രീതി പറയുന്നു.

താന്‍ അത്ര ഗൌരവക്കാരനൊന്നുമല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ സീരിയസ് ആയതിനാല്‍ താനും അങ്ങനെയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. “സീരിയസ് സിനിമകള്‍ ചെയ്യുമ്പോള്‍ അറിയാതെ ഒരു സീരിയസ് ഇമേജ് വരും. പഴയ തലമുറയിലെ ആളുകള്‍ കുറച്ച് അകലം കാണിച്ചിരുന്നു. പുതിയ തലമുറക്കാര്‍ എത്ര സ്വതന്ത്രമായാണ് എന്നോട് പെരുമാറുന്നത്. ഇത്രയേറെ വേഷപ്പകര്‍ച്ചകള്‍ സാധിച്ചതിനു പിന്നില്‍ എന്‍റെ ഭാഗത്തുനിന്ന് ഒരു കഠിനശ്രമമുണ്ട്. ഭാഗ്യവുമുണ്ടാകാം. പലതരം കഥകള്‍ എന്‍റെ മുന്നിലേക്ക് വരുന്നു. പുതുമയുള്ള കഥകളോടാണ് എനിക്ക് താല്‍പ്പര്യം” - മമ്മൂട്ടി വ്യക്തമാക്കുന്നു.

Friday, January 14, 2011

Mammootty with "Motherhood Boutique Birthing Hospital"





After becoming a mammoth star in the show industry, Megastar Mammootty is now turning to another service sector- the health industry. Mammootty will promote the new hospital started by his son-in-law Dr.Mohammed Reyhan Syed who is a famous cardiothoracic surgeon at Bangalore. Named as ‘Motherhood Boutique Birthing Hospital’ Mammootty was seen as the chief guest at the inaugural function. Basically a family affair, the function was also attended by Mammootty’s daughter Surumi, and his son Dulkar Salman.

Wednesday, January 12, 2011

'August 15' for February


Megastar Mammootty's first release of the New Year 'August-15' will get released on the first week of February. The movie which was originally scheduled for the last Christmas could not reach the theatres due to little delay in its shooting. A sequel to eighties hit 'August-1', the movie will be a suspenseful thriller in the scripts of S N Swamy. The movie will have to take on 'Arjunan Saakshi' and 'Makeup Man' at the Box Office which will be the other releases in the nearby weeks. While Prithviraj's 'Arjunan Saakshi' is scheduled to get to theaters by the 28th of January, Jayaram's Shafi movie 'Makeup Man' will release on the 11th of February.

Wednesday, January 5, 2011

മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!


മോഹന്‍ലാല്‍ എന്ന പേരിന് ബോക്സോഫീസില്‍ കോടികളുടെ വിലയാണുള്ളത്. 1984 മുതല്‍ ഇന്നു വരെ അതിന് മാറ്റമൊന്നുമില്ല. എന്നാല്‍ 2010 ലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നേരിട്ട വര്‍ഷമാണ്. മാത്രമല്ല, കടുത്ത പ്രതിസന്ധിയിലേക്ക് താരം വീണിരിക്കുകയാണ്.

ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.

ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.

വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍‌ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.

പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.

രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.

Tuesday, January 4, 2011

ടി എ റസാഖ് മമ്മൂട്ടിയെ കണ്ടു, ചിത്രം ഉടന്‍


തിരക്കഥാകൃത്ത് ടി എ റസാഖ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. ‘ഡബിള്‍സ്’ എന്ന ചിത്രത്തിന്‍റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ് റസാഖ് മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റസാഖ് എത്തിയത്. മമ്മൂട്ടിയാണ് റസാഖിന്‍റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍. ഈ വര്‍ഷം മധ്യത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചനകള്‍.

മമ്മൂട്ടിക്ക് ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്‍കാനുള്ള ഒരുക്കത്തിലാണ് റസാഖ്. കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന സിനിമയായിരിക്കും ഇത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടും.

അതേസമയം, മറ്റ് സംവിധായകര്‍ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ് റസാഖ് ഇപ്പോള്‍. അതില്‍ ഒരുചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയാണ്. സംവിധാനം കമല്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ കായികാധ്യാപകനായാണ് അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.

റസാഖ് തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പകരം വന്ന രാജാവ്’.

കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ റസാഖിന് ‘നല്ല സിനിമയുടെ വക്താവ്’ എന്നൊരു പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്‍റെ കുപ്പായം അണിയുമ്പോള്‍, നായകന്‍ മമ്മൂട്ടിയാകുമ്പോള്‍ ഒരു മികച്ച സിനിമ ലഭിക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

Sunday, January 2, 2011

ASIANET UJALA FILM AWARDS 2011

ASIANET UJALA FILM AWARDS 2011 ANNOUNCED

:BEST ACTOR-MAMMOOTTY(PRANCHIYETAN,K UTTY SRANK,BEST ACTOR)
:BEST ACTRESS-NAYANTHARA(BODY GUARD)
:JANAPRIYA NAYAKAN-DILEEP
:JANAPRIYA NAYIKA-MAMTHA
:BEST FILM-PRANCHIYETTAN
:YOUTH ICON-JAYASURYA

:BEST STAR PAIR-KUNCHAKO BOBAN AND ARCHANA KAVI(MUMMY AND ME)
:BEST SINGER-HARIHARAN(KADHA THUDARNU)
:BEST FEMALE SINGER-SREYA GOSHAL

വരുന്നൂ - സി ബി ഐ കേസ് ഡയറി!


സേതുരാമയ്യര്‍ വീണ്ടും വരികയാണ്. ഇത് അഞ്ചാം തവണ. ഒരോ തവണ എത്തുമ്പോഴും വിജയം വെട്ടിപ്പിടിക്കുന്ന മാന്ത്രികത ആവര്‍ത്തിക്കാന്‍. നീതിയുടെ ജാഗ്രത പുലര്‍ത്താന്‍, നേരറിയാന്‍. മമ്മൂട്ടി - കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥ സ്വാമി ഏകദേശം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് 2011 മേയ് മാസത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. സി ബി ഐ അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിന് പഞ്ചുള്ള ഒരു പേര് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ശ്യാം സൃഷ്ടിച്ച തീം മ്യൂസിക് ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്‍ത്തിക്കും.

കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കൊലപാതകവും അതിന്‍റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ സിനിമയുടെയും പ്രമേയം.

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്‍. ഇവയെല്ലാം വന്‍ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.

മുകേഷ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്.